Wednesday February 22, 2017
Latest Updates

ഐറിഷ് ചൂതാട്ട രാജാവിന്റെ ലാഭം കുതിച്ചുയരുന്നു

ഐറിഷ് ചൂതാട്ട രാജാവിന്റെ ലാഭം കുതിച്ചുയരുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഏറ്റവും പ്രമുഖമായ ചൂതാട്ട കമ്പനിയായ പാഡി പവറിന്റെ ലാഭം കുതിച്ചുയരുന്നു. 167 മില്യണ്‍ യൂറോയാണ് അവസാനം പുറത്തിറങ്ങിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരമുളള പാഡി പവറിന്റെ ലാഭം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് ലാഭത്തിന്റെ കാര്യത്തില്‍ പാഡി പവറിന് ഉണ്ടായിരിക്കുന്നത്. 882 മില്യണ്‍ യൂറോയാണ് പാഡി പവറിന്റെ ഇപ്പോഴത്തെ ആകെ വരുമാനം.

ഓണ്‍ലൈന്‍ വാതുവെപ്പാണ് പാഡി പവറിന് ഇത്തരമൊരു കനത്ത ലാഭം നേടികൊടുത്തത്. മൊബൈല്‍ വഴിയും ടാബ്ലറ്റുകള്‍ വഴിയും വാതുവെപ്പിലേര്‍പ്പെടാനുളള സൗകര്യം ലാഭം കുതിച്ചുയരാന്‍ സഹായകരമായി.

അയര്‍ലണ്ടില്‍ മാത്രം 243 വാതുവെപ്പ് കേന്ദ്രങ്ങളാണ് പാഡി പവറിന് ഉളളത്. കഴിഞ്ഞ വര്‍ഷം മാത്രം 20 പുതിയ വാതുവെപ്പ് കേന്ദ്രങ്ങളാണ് പാഡി പവര്‍ പുതുതായി തുടങ്ങിയത്. പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത് പ്രകാരം പാഡി പവറിന്റെ ഷെയറുകള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്

Scroll To Top