Sunday December 11, 2016
Latest Updates

നോ പക്ഷത്തിന് സാധ്യത കൂടുന്നെന്ന് പാഡി പവറും!ബെറ്റ് വെയ്ക്കാന്‍ തിരക്ക് കുറയുന്നു!

നോ പക്ഷത്തിന് സാധ്യത കൂടുന്നെന്ന് പാഡി പവറും!ബെറ്റ് വെയ്ക്കാന്‍ തിരക്ക് കുറയുന്നു!

ഡബ്ലിന്‍:സ്വവര്‍ഗ വിവാഹ റഫറണ്ടത്തില്‍ നോ പക്ഷത്തിന് ജയ സാധ്യത കണ്ടു പ്രമുഖ ബെറ്റിംഗ് കമ്പനിയായ പാഡി പവറും സമ്മാനവാഗ്ദാന തുക കുറയ്ക്കുന്നു.നോ പക്ഷം ജയിച്ചു റഫറണ്ടം തോറ്റാല്‍ ഒരു യൂറോയ്ക്ക് 7 യൂറോ തിരികെ ലഭിക്കും എന്ന മെയ് 11 ന്റെ വാഗ്ദാനം ഇന്നലെ 2 യൂറോ വെച്ചാല്‍ 11 യൂറോ എന്ന നിലയിലേയ്ക്ക് കുറഞ്ഞു.
അതെ സമയം യെസ് പക്ഷത്തിന്റെ ജയ സാധ്യതയില്‍ പാഡി പവര്‍ മാറ്റം കാണുന്നുമില്ല.എട്ടു വെച്ചാല്‍ ഒന്‍പത് യൂറോ തിരികെ ലഭിക്കുമെന്നാണ് അവര്‍ക്കുള്ള വാഗ്ദാനം.
പാഡി പവര്‍ ബെറ്റിംഗ് കേന്ദ്രങ്ങളില്‍ പക്ഷെ റഫറണ്ടവുമായി ബന്ധപ്പെട്ട് കുറഞ്ഞ ബെറ്റിംഗുകളെ നടക്കുന്നുള്ളൂവെന്ന് പാഡി പവര്‍ വൃത്തങ്ങള്‍ പറയുന്നു.രാഷ്ട്രീയത്തില്‍ ബെറ്റിംഗ്കാര്‍ക്ക് പണ്ടേ ശ്രദ്ധ കുറവാണ് എന്നാണ് അവരുടെ കണ്ടെത്തല്‍!

Scroll To Top