Tuesday December 06, 2016
Latest Updates

പാക്കികളുടെ ഇന്ത്യന്‍ എംബസി മാര്‍ച്ച് പൊളിഞ്ഞു,ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചെത്തിയത് വെറും അമ്പത് പേര്‍,ചാറ്റല്‍ മഴ വന്നപ്പോള്‍ സമരവീര്യം നിര്‍ത്തി പിരിഞ്ഞുപോയി

പാക്കികളുടെ ഇന്ത്യന്‍ എംബസി മാര്‍ച്ച് പൊളിഞ്ഞു,ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചെത്തിയത് വെറും അമ്പത് പേര്‍,ചാറ്റല്‍ മഴ വന്നപ്പോള്‍ സമരവീര്യം നിര്‍ത്തി പിരിഞ്ഞുപോയി

ഡബ്ലിന്‍:കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടാനെന്ന പേരില്‍ കൊട്ടിഗ്‌ഘോഷിച്ച് അയര്‍ലണ്ടിലെ പാക്കിസ്ഥാനികള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ എംബസി മാര്‍ച്ച് പൊളിഞ്ഞു.അയര്‍ലണ്ടിലെ ലോക്കല്‍ പത്രങ്ങള്‍  ഒരു ലൈന്‍ വാര്‍ത്ത പോലും പാക്കിസ്ഥാനികളുടെ സമരത്തെ കുറിച്ച് കൊടുത്തില്ല.ഒരൊറ്റ ടെലിവിഷന്‍ ചാനലും പാക്കിസ്ഥാനികളുടെ പ്രകടനത്തിന്റെ വാര്‍ത്തയെടുക്കാന്‍ എത്തിയുമില്ല.

സമരത്തിന് എത്തുമെന്നും പിന്തുണ നല്‍കുമെന്നും അറിയിച്ച ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഐറിഷ് ഘടകവും,പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍ ബിഫോര്‍ പ്രൊഫിറ്റും,പാക്കിസ്ഥാനികളുടെ കള്ള പ്രചാരണം മനസിലാക്കി അവസാനനിമിഷം കാശ്മീര്‍ മാര്‍ച്ചില്‍ നിന്നും പിന്മാറിയിരുന്നു.

സമാധാനത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ രാഷ്ട്രമേതെന്ന് നോക്കാതെ സാധാരണയായി പിന്തുണ നല്‍കുന്ന ഐറിഷ് മാധ്യമങ്ങളുടെ നിരാസം പാക്കിസ്ഥാനികളുടെ സമരവീര്യം തന്നെ കുറച്ചു.നൂറുകണക്കിന് പേര്‍ പങ്കെടുക്കുമെന്ന് അവകാശവാദമുണ്ടായിരുന്നിട്ടും അമ്പതോളം പേരെ പ്രകടനത്തിന് ഉണ്ടായിരുന്നുള്ളു.ഡബിള്‍ ട്രീ ഹോട്ടല്‍ മുതല്‍ ഇന്ത്യന്‍ എംബസി വരെ രണ്ടു ഫര്‍ലോംഗ് ദൂരം മാത്രം നടന്നെത്തിയ പാക്കികളെ ഇന്ത്യന്‍ എംബസിയിലേയ്ക്ക് കടക്കുന്നതില്‍ നിന്നും തടഞ്ഞു ഗാര്‍ഡ ബാരിക്കേഡ് ഒരുക്കിയിരുന്നു.kas2

എംബസിക്കു മുന്‍പില്‍ കൂടി നിന്ന സമരക്കാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെയാണ് പ്രധാനമായും മുദ്രാവാക്യം വിളിച്ചത്. കശ്മീറിനെ പാക്കിസ്ഥാന് വിട്ടു നല്‍കണമെന്നാവശ്യപ്പെടുന്ന പ്‌ളേക്കാര്‍ഡുകള്‍ പിടിച്ചെത്തിയ പാക്കിസ്ഥാനികളുടെ നിവേദനം സ്വീകരിക്കുവാന്‍ പോലും ഇന്ത്യന്‍ എംബസി അധികൃതരും തയാറായില്ല.നിവേദനം നല്‍കാനുള്ള അവസരമൊരുക്കണം എന്ന് സമരക്കാര്‍ വാശി പിടിച്ചെങ്കിലും ഗാര്‍ഡ സമ്മതിച്ചില്ല.

അര മണിക്കൂറോളം മുദ്രാവാക്യം മുഴക്കി നിന്ന പാക്കികള്‍  ചാറ്റല്‍മഴ പെയ്യാന്‍ തുടങ്ങിയതോടെ സമരം അവസാനിപ്പിച്ചു പിരിഞ്ഞു പോയി.

ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ എംബസിയില്‍ എത്തിയവരെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷമാണ് അകത്തേയ്ക്ക് കടത്തി വിട്ടത്.എംബസി പരിസരത്തു മഫ്ടിയിലും യൂണിഫോമിലുമായി ശക്തമായ ഗാര്‍ഡ സാന്നിധ്യം ഉണ്ടായിരുന്നു.

ഇതിനിടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉയര്‍ത്തി “जा रे जा रे” എന്ന് പറഞ്ഞു കൊണ്ട് പാക്കിസ്ഥാനികള്‍ക്കു നേരെ നടന്നടുത്ത രാജസ്ഥാനില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ ശ്രദ്ധേയനായി.എംബസിയില്‍ സ്വകാര്യ ആവശ്യത്തിനെത്തിയ ഇദ്ദേഹം പാക്കിസ്ഥാനികളുടെ പ്രകടനത്തെ കളിയാക്കാന്‍ ശ്രമിച്ചതോടെ സമര നേതാക്കള്‍ ഗാര്‍ഡയോട് പരാതിപെട്ടു.ഗാര്‍ഡ ചെറുപ്പക്കാരനെ പിടിച്ചു മാറ്റി ഉപദേശം നല്‍കി വിട്ടയച്ചു.പാക്കിസ്ഥാനികളുടെ സമരത്തിനെതിരെ പ്രകടനം നടത്താന്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പദ്ധതിയിട്ടുരുന്നുവെങ്കിലും ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടപെട്ട് അവരെ സമാധാനിപ്പിച്ചു പിന്‍മാറ്റുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top