Friday December 09, 2016
Latest Updates

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സംഗ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സംഗ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കറും മേഘാലയ മുന്‍ മുഖ്യമന്ത്രിയുമായ പി.എ സംഗ്മ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം നേരത്തേ സംഭവിച്ചിരുന്നു.

ഇക്കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് സോണിയാ ഗാന്ധി വരുന്നതില്‍ പ്രതിഷേധിച്ച് ശരദ് പവാര്‍, താരിഖ് അന്‍വര്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട സംഗ്മ പിന്നീട് ശരദ് പവാറുമായി ഇടഞ്ഞ് എന്‍സിപി വിട്ടിരുന്നു.

എട്ടു തവണ ലോക്‌സഭാംഗമായിരുന്നു. 199698 കാലത്ത് ലോക്‌സഭാ സ്പീക്കറായിരുന്നു. സ്പീക്കര്‍ പദത്തില്‍ ഇത്രയേറെ തിളങ്ങിയ വ്യക്തിത്വങ്ങള്‍ കുറവായിരുന്നു. സരസ സംഭാഷണത്തിലൂടെ ഏതു പ്രതിസന്ധി ഘട്ടത്തെയും അദ്ദേഹം മറികടന്നിരുന്നു.

സംഗ്മയുടെ മകള്‍ അഗതാ സംഗ്മ കേന്ദ്രമന്ത്രിയായിട്ടുണ്ട.് എന്‍സിപി സ്ഥാനാര്‍ത്ഥിയായി ടുറയില്‍ നിന്നു ജയിച്ചുവന്ന അഗത രണ്ടാം യുപിഎ സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.

Scroll To Top