Sunday December 04, 2016
Latest Updates

പൂഞ്ഞാര്‍ മണ്ഡലത്തില്‍ യൂ ഡി എഫ് ഒലിച്ചു പോയി,പി സി ജോര്‍ജിന് വന്‍വിജയം

പൂഞ്ഞാര്‍ മണ്ഡലത്തില്‍ യൂ ഡി എഫ് ഒലിച്ചു പോയി,പി സി ജോര്‍ജിന് വന്‍വിജയം

കാഞ്ഞിരപ്പള്ളി:പി സി ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാര്‍ മണ്ഡലത്തില്‍ യൂ ഡി എഫ് കടപുഴകി വീണു.
പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകള്‍ ഇടതുമുന്നണി പിടിച്ചു.കടനാട്,തിടനാട്,തലനാട്, പഞ്ചായത്തുകളിലും തിളക്കമാര്‍ന്ന ജയം എല്‍ ഡി എഫിന് ലഭിച്ചെങ്കില്‍ കാരണക്കാരന്‍ പി സി ജോര്‍ജല്ലാതെ മറ്റാരുമല്ല.

മണ്ഡലത്തിലെ എരുമേലി,പാറത്തോട്,കോരുത്തോട് പഞ്ചായത്ത്കളിലെല്ലാം എല്‍ ഡി എഫ് വന്‍ വിജയം നേടി.തൊട്ടടുത്ത കാഞ്ഞിരപ്പള്ളി പഞ്ചായത്തും എല്‍ ഡി എഫിനെ പിന്തുണച്ചു.കാഞ്ഞിരപ്പള്ളി താലൂക്കിന്റെ മലയോര മേഖലകള്‍ എല്‍ഡി എഫിന് ഒപ്പം നിന്നു

തിടനാട്ടിലെ സര്‍ക്കാര്‍ ചടങ്ങില്‍ ജോര്‍ജിനെ അപമാനിക്കാന്‍ പരസ്യമായി നേതൃത്വം നല്കിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മിയെ തോല്പ്പിക്കാനായത് ജോര്‍ജിന് ഇരട്ടി മധുരമായി.
ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിലെ ഒരു വിഭാഗം ജോര്‍ജിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുമറിച്ചെന്ന് കെ.എം മാണി ആരോപിച്ചു കഴിഞ്ഞു.

അതേ സമയം കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മത്സരിച്ച കോട്ടയം ജില്ലയിലെ മറ്റു കേന്ദ്രങ്ങളില്‍ അവരും വന്‍ വിജയം നേടിയത് കെ എം മാണിയെ ജനം അംഗീകരിച്ചതിനു തുല്യമാണ് എന്നാണ് മാണി ഗ്രൂപ്പിന്റെ വാദം.

ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്ജ് തന്റെ സ്വാധീനം തെളിയിച്ചു. യു.ഡി.എഫിന്റെ വന്‍ സ്വാധീനമുള്ള പ്രദേശങ്ങളില്‍ പി സി ജോര്‍ജിനെ ജനം കൈവിട്ടില്ല. എല്‍.ഡി.എഫിന് 13 സീറ്റുകള്‍ ലഭിച്ചു. യു.ഡി.എഫിന് 11 സീറ്റുകള്‍ മാത്രം നേടാനെ സാധിച്ചുള്ളു. എസ്.ഡി.പി.െഎ 4 സീറ്റ് നേടി. അതേസമയം എസ്.ഡി.പി.ഐയുടെ പിന്തുണയില്ലാതെ ഭരിക്കാന്‍ ഇടത്പക്ഷത്തിന് സാധിക്കില്ല താനും .
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്ലീം ലീഗിന്റെ കൈക്കുള്ളിലായിരുന്ന ഈരാറ്റുപേട്ട നഗരസഭയിലാണ് ഇപ്പോള്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്.ttr

Scroll To Top