Tuesday September 26, 2017
Latest Updates

മലയാളം സംസാരിക്കാന്‍ കൂട്ടിനാളില്ലാതെ അയര്‍ലണ്ട് വിട്ടുപോയ മുസ്തഫ,ശതകോടീശ്വരനായ ബിസിനസ്‌കാരനായ കഥ 

മലയാളം സംസാരിക്കാന്‍ കൂട്ടിനാളില്ലാതെ അയര്‍ലണ്ട് വിട്ടുപോയ മുസ്തഫ,ശതകോടീശ്വരനായ ബിസിനസ്‌കാരനായ കഥ 

musthafa_coolie_son_croresത് മുസ്തഫയുടെ വിജയകഥയുടെ വിവരണമാണ്,വര്‍ഷങ്ങള്‍ക്ക് മുമ്പേ അയര്‍ലണ്ടില്‍ വന്ന് മോട്ടറോള കമ്പനിയില്‍ ഉയര്‍ന്ന ജോലി ലഭിച്ചിട്ടും മലയാളം പറയാനും ആരാധന നടത്താനും സൗകര്യം ലഭിക്കാത്തത് കൊണ്ട് മാത്രം അയര്‍ലണ്ട് വിട്ടു പോയ പി സി മുസ്തഫ എന്ന വയനാട്ടുകാരന്‍ ചെറുപ്പക്കാരന്റെ കഥ.അയര്‍ലണ്ടില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് മുസ്തഫ കോടികളുടെ ആസ്തിയുള്ള കേരളത്തിലെ ഏറ്റവും വലിയ ഫ്രെഷ് ഫുഡ് ശ്രിംഘലയുടെ അമരക്കാരനാവുമായിരുന്നില്ല.ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടി വിജയം വരിച്ച മുസ്തഫയുടെ ജിവിതഗാഥ ആരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും 
വയനാട്ടിലെ ഒരു തോട്ടം തൊഴിലാളിയുടെ മകന് എത്രത്തോളം വളരാനാവും?
സാഹചര്യങ്ങള്‍ മുഖം തിരിച്ചതിനാല്‍ ആറാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച കുട്ടിയുടെ മുന്നില്‍ ദൈവത്തിന്റെ രൂപത്തില്‍ വന്ന കണക്ക് സാര്‍ ഒരു ചോദ്യം ചോദിച്ചു. നിനക്ക് നിന്റെ അച്ഛനെ പോലെ ഒരു കൂലിക്കാരനാകണോ അതോ എന്നെ പോലെ ഒരു ടീച്ചറാകണോ? മാത്യു സാറിന്റെ മുഖത്തേക്ക് നോക്കിയ ശേഷം ആ കുട്ടി മറുപടി ഇങ്ങനെയായിരുന്നു.’എനിക്ക് സാറിനെപോലൊരു അദ്ധ്യാപകനാകണം’. ജീവിതത്തില്‍ മൂന്നിലുണ്ടായ ഓരോ പ്രതിസന്ധിയും തരണം ചെയ്ത ആ കുട്ടി ഇന്നു നൂറുകോടി ആസ്തിയുള്ള ID ഫ്രഷ് എന് സ്ഥാപനത്തിന്റെ ഉടമയായ പി.സി. മുസ്തഫയാണ്. ബംഗളൂരു, ചെന്നൈ, പൂനെ, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, മംഗളൂരു, ദൂബായി എന്നിവിടങ്ങളില്‍ ID ഫ്രഷിന്റ ഇഡ്ഡലി/ ദോശമാവ് എത്താത്ത വീടുകളുണ്ടാവില്ല. 2005ല്‍ പ്രതിദിനം 10 പായ്ക്കറ്റുമായി ഉത്പാദനം ആരംഭിച്ച കമ്പനി പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉത്പാദനം പ്രതിദിനം 50,000 പായ്ക്കറ്റായും ജീവനക്കാരുടെ എണ്ണം ആയിരത്തി ഒരുനൂറും, വരുമാനം 100 കോടിയും കടന്നു. 
‘നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ ഉടന്‍ തുടങ്ങുക, നാളേക്ക് മാറ്റിവയ്ക്കരുതെന്നാണ് ഒരു പാവപ്പെട്ട കൂലിക്കാരന്റെ മകന് ഇപ്പോഴും പറയാനുള്ളത്. 
കുട്ടിക്കാലം
വയനാട് ജില്ലയിലെ കല്‍പ്പറ്റയിലെ ചെന്നലോട് എന്ന വെളിച്ചവും വഴിയുമെത്താത്ത കുഗ്രാമത്തിലെ കൂലിപ്പണിക്കാരനായ അച്ചന്റെയും സ്‌കൂള്‍ മുറ്റം കാണാത്ത അമ്മയുടെയും മൂത്ത മകനായാണ് ജനിച്ചത്. താഴെയുള്ളത് മൂന്ന് സഹോദരിമാര്‍. ആ ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഏക പ്രൈമറി സ്‌കൂളിലായിരുന്നു പഠനം. ഹൈസ്‌കുളില്‍ പോകാന്‍ നാലു കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നാല്‍ പ്രൈമറി വിദ്യാഭ്യാസത്തോടെ ഭൂരിഭാഗവും പഠനം അവസാനിപ്പിച്ചിരുന്നു. മുസ്തഫയുടെ അച്ഛനായ അഹമ്മദും നാലുവരെ മാത്രമേ സ്‌കൂളില്‍ പോയിട്ടുള്ളൂ. പിന്നീടുള്ള കാലം കോഫീ പ്ലാന്റേഷനില്‍ കൂലിപ്പണിക്കുപോയി.
ആദ്യത്തെ തോല്‍വിയും വിജയത്തിന്റെ തുടക്കവും ആറാം ക്ലാസില്‍
മുസ്തഫയ്ക്ക് പഠനത്തില്‍ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. സ്‌കൂളില്‍ നിന്ന് തിരികെയെത്തിയ ശേഷവും ആഴ്ചാവസാനവും ഗൃഹപാഠം ചെയ്യുന്നതിനു പകരം അച്ഛനെ സഹായിക്കുന്നതായിരുന്നു താത്പര്യം. വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ രാത്രി പുസ്തകം തുറക്കാറില്ല. മണ്ണെണ്ണ വെളിച്ചം മാത്രം. എല്ലാ വിഷയങ്ങള്‍ക്കും പിന്നിലായിരുന്നെങ്കിലും കണക്കിന്‍ മുന്‍പന്തിയിലായിരുന്നു. ആദ്യ തോല്‍വി ആറാം ക്ലാസില്‍ ഏറ്റുവാങ്ങിയതോടെ സ്‌കൂളിനോടു യാത്ര പറഞ്ഞിറങ്ങി.
മുസ്തഫയെ വഴികാണിച്ച് മാത്യു മാഷ്
പഠനം അവസാനിപ്പിച്ചതോടെ മുസ്തഫ അച്ഛനോടൊപ്പം കൂലിപ്പപ്പണിക്കു പോയി തുടങ്ങി. എന്നാല്‍ സ്‌കൂളിലെ കണക്ക് മാഷായ മാത്യു മാഷ് അച്ഛനുമായി സംസാരിച്ച് വീണ്ടും പഠനം തുടരാന്‍ തീരുമാനിച്ചു. മാത്യു മാഷ് മുസ്തഫയോടു ചോദിച്ചു. നിനക്ക് കൂലിപ്പണിക്കാരനാകണോ അതോ അദ്ധ്യാപകനാകണോയെന്ന്. മാഷിന്റെ മുഖത്ത് നോക്കിയപ്പോള്‍ തന്റെ അച്ഛന്റെയും മാഷിന്റെയും വ്യത്യാസം അറിയാന്‍ കഴിഞ്ഞു. പിന്നീട് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. എനിക്ക് മാഷിനെ പോലൊരു അദ്ധ്യാപകന്‍ ആയാല്‍ മതിയെന്നായിരുന്നു മറുപടി. സ്‌കൂളില്‍ തിരികെയെത്തിയപ്പോള്‍ തന്നെക്കാളും പ്രായം കുറഞ്ഞവരോടൊപ്പമിരിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭിവിച്ചു. കളിയാക്കലിനെ തുടര്‍ന്ന സ്‌കൂളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയുമായി. ഇംഗ്ലീലും ഹിന്ദിയിലും വളരെ മോശമായിരുന്നു. മുസ്തഫയുടെ അവസ്ഥ മനസിലാക്കിയ മാത്യു മാഷ് സ്‌കൂള്‍ സമയം കഴിഞ്ഞും പ്രത്യേകം ക്ലാസെടുത്തു. 
ഏഴാം ക്ലാസില്‍ ഒന്നാമന്‍
എല്ലാ അദ്ധ്യാപകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാത്യു മാഷിന്റെ ശ്രമഫലമായി മുസ്തഫ ഏഴാം ക്ലാസില്‍ ഒന്നാമതെത്തി. പിന്നീട് ആരെയും തനിക്കുമുന്നില്‍ കടത്തിവിട്ടില്ല. പത്താം ക്ലാസിലും ഒന്നാമത്. അന്നും ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്യു മാഷിനെ പോലൊരു കണക്കുമാഷാകണം. മാഷായിരുന്നു റോള്‍ മോഡലും.
ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്ക്
പത്താം ക്ലാസ് കഴിയുന്നതു വരെ വയനാടിനു പുറത്തേക്ക് പോയിട്ടില്ല. പ്രീഡിഗ്രിക്ക് പ്രവേശനം കിട്ടിയത് കോഴിക്കോട് ഫാറൂഖ് കോളജിലായിരുന്നു. അന്ന് പ്രീഡിഗ്രി കോളജില്‍ ആയിരുന്നു. വിദ്യാഭ്യാസത്തിനു ചെലവ് തരാനാകാന്‍ കഴിയില്ല എന്നതൊഴിച്ചാല്‍ അച്ഛന് യാതൊരു എതിര്‍പ്പുമില്ലായിരുന്നു.അച്ഛന്റെ സുഹൃത്ത് വഴി അവിടെ തന്നെ തുടര്‍പഠനത്തിനും അവസരം ലഭിച്ചു. കോളജിലെ ചാരിറ്റി ഹോസ്റ്റലില്‍ താമസവും സൗജന്യ ഭക്ഷണവും ഒരുക്കി സഹായിച്ചു. പണം കുറവായതിനാല്‍ സൗജന്യ താമസവും ഭക്ഷണവും ലഭിക്കുന്ന 15 പേരില്‍ ഒരാളായിരുന്നു മുസ്തഫ.
നാട്ടിന്‍ പുറത്തു നിന്നെത്തിയതുകാരണം കോളജില്‍ നേരിട്ട വലിയൊരു പ്രശ്‌നം ഇംഗ്ലീഷില്‍ വളരെ പിന്നിലായിരുന്നുവെന്നതാണ്.എന്നാല്‍ ഒരു നല്ല സുഹൃത്ത് എല്ലാം മലയാളത്തിലേക്ക് പകര്‍ത്തി പറഞ്ഞുതന്ന് സഹായിച്ചു.അതോടൊപ്പം മുസ്തഫയുടെ കഠിനാധ്വാനവും കൂടിയായപ്പോള്‍ മികച്ച മാര്‍ക്ക് നേടി.
കോഴിക്കോട് ആര്‍ഇസിയില്‍ നിന്ന് എഞ്ചിനീയറിംഗ്
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതി സ്റ്റേറ്റ് ലെവലില്‍ 63ാം റാങ്ക് നേടി. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളജില്‍ അഡ്മിഷനും ലഭിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ മുസ്തഫയ്ക്ക് സഹായമായത് മൂന്നു കാര്യങ്ങളാണെന്ന് പറയുന്നു.
1) കണക്കിലുള്ള പ്രാവണ്യം
2) കഠിനാധ്വാനം
3) ദൈവം എപ്പോഴും ഒപ്പമുണ്ടായിരുന്നു
മികച്ച റാങ്ക് കിട്ടിയതിനെ തുടര്‍ന്ന് ഇഷ്ടവിഷയമായ കംപ്യൂട്ടര്‍ സയന്‍സ് തന്നെ ലഭിച്ചു. ആന്ന് ദൈവമല്ലാതെ ആരും സഹായത്തിനില്ലായിരുന്നു. ആര്‍ഇസിയില്‍ വച്ച് നിന്ന മുസ്തഫയ്ക്ക് സ്‌കോളര്‍ഷിപ്പും സ്റ്റൂഡന്റ് ലോണും ലഭിച്ചതിനെ തുടര്‍ന്ന് കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീങ്ങി. അന്ന് ഒരു സ്ഥാപന ഉടമയാകണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഒരു പ്രശസ്ത എഞ്ചിനീയറാകണമെന്ന് മാത്രം. 1995ല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയതോടെ യുഎസിന്റെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ മാന്‍ഹട്ടന്‍ അസോസിയേറ്റ്‌സില്‍ ജോലി ലഭിച്ചു.
വിമാന യാത്ര ആദ്യമായി
ബാംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുന്നതിനിടെ മോട്ടറോളയില്‍ പുതിയ നിയമനം ലഭിച്ചു. പിന്നീട് കമ്പനി അയര്‍ലണ്ടിലേക്ക് സ്ഥലം മാറ്റി. ഇന്ത്യക്ക് പുറത്തുപോകുന്നതും വിമാനത്തില്‍ കയറിയതും അന്ന് ആദ്യമായാണ്.
അയര്‍ലണ്ടിലെ ജീവിതം 
അയര്‍ലണ്ടിനെയും ഐറിഷ് ജനതയെയും ഇഷ്ടമാണെങ്കിലും സ്വന്തം നാട്ടിലെ ജനങ്ങളെയും പ്രിയ ഭക്ഷണവും നഷ്ടപ്പെട്ടെന്ന തോന്നല്‍.കോര്‍ക്കിലെ ബ്ലാക്ക് റോക്ക് ബേസ്ബറോ റോഡിലായിരുന്നു ജോലിസ്ഥലം. 
ഒത്തിരി കാര്യങ്ങള്‍ പക്ഷേ അയര്‍ലണ്ടില്‍ നിന്നും പഠിക്കാന്‍ സാധിച്ചു.അടിസ്ഥാനപരമായി പുലര്‍ത്തേണ്ട മര്യാദകള്‍ പാലിക്കുന്നതില്‍ ഐറിഷ്‌കാര്‍ മറ്റാര്‍ക്കും മാതൃകയാണ്.ഒരിക്കല്‍ ഒരാളോട് വഴി ചോദിക്കേണ്ടി വന്നു.എന്റെ ഒപ്പം ഏതാണ്ട് ഏഴു മിനിട്ടോളം നടന്ന് എനിക്ക് എത്തേണ്ട ലക്ഷ്യത്തില്‍ അയാളെന്നെ എത്തിച്ച സംഭവം എനിക്ക് മറക്കാനാവില്ല.

അധികം ഇന്ത്യാക്കാര്‍ ഇല്ലായിരുന്നെങ്കിലും ഇന്ത്യാക്കാരോട് ഏറെ ഇഷ്ട്ടമായിരുന്നു അന്നും ഐറിഷ്‌കാര്‍ക്ക്.മിക്കവരും അക്കാലത്ത് ഇറങ്ങിയ ഗാന്ധി എന്ന സിനിമ കണ്ടവരായിരുന്നു.നമ്മുടെ ചരിത്രത്തെ അറിയുന്നവര്‍ നമ്മെ ബഹുമാനിക്കുക തന്നെ ചെയ്യും.

കോര്‍ക്കില്‍ ഒരു മുസ്ലീം പള്ളി അക്കാലത്ത് ഉണ്ടായിരുന്നില്ല.ദിവസവും അഞ്ചു തവണ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന മുസ്തഫയ്ക്ക് അവിടെ അതിനു കഴിഞ്ഞിരുന്നില്ല.

ഇംഗ്‌ളീഷ് ഭാഷയും പ്രൊനൗണ്‍സേഷനും മെച്ചപ്പെടുത്താന്‍ അയര്‍ലണ്ടിലെ താമസക്കാലത്ത് ലഭിച്ച സഹായം മറക്കാനാവില്ല.പക്ഷേ തനി നാട്ടിന്‍പുറം എന്ന നിലയില്‍ മലയാളഭാഷ ഉപയോഗിക്കാനാവാഞ്ഞതില്‍ ഏറെ വിഷമിച്ച കാലമായിരുന്നു അത്, 1995ല്‍ അയര്‍ലണ്ടില്‍ തന്നെ ഏറെ മലയാളികള്‍ ഉണ്ടായിരുന്നില്ല.കോര്‍ക്കില്‍ ഞാന്‍ ആകെ പരിചയപ്പെട്ടത് പാലക്കാട്കാരന്‍ ഒരു ഡോക്റ്ററെ മാത്രമായിരുന്നു.അദ്ദേഹമായിരുന്നു അക്കാലത്തു കോര്‍ക്കില്‍ ഉണ്ടായിരുന്ന ഏക മലയാളി സുഹൃത്ത്.മലയാളം സംസാരിക്കാന്‍ കൊതി തോന്നിയ കാലമായിരുന്നു അത്.പെട്ടന്ന് തന്നെ കോര്‍ക്ക് വിട്ടു പോകാനുണ്ടായ ഒരു കാരണമതാണ്. 

നേരത്തെ അപേക്ഷിച്ചിരുന്ന സിറ്റി ബാങ്കില്‍ അക്കാലത്താണ് ജോലി ലഭിച്ചത്.തുടര്‍ന്ന 1996 ദൂബായിലേക്ക് മാറി.ശമ്പളം ലക്ഷങ്ങളിലെത്തിയിരുന്നു.ലോണ്‍ അടച്ചു തീര്‍ത്തശേഷം ബാക്കിയുള്ള ഒരു ലക്ഷം രൂപ സുഹൃത്തുവഴി അച്ഛനു കൊടുത്തയച്ചു. അത്രയും തുക ആദ്യമായി കണ്ടപ്പോള്‍ അച്ഛന്‍ കരഞ്ഞുപോയെന്ന് സുഹൃത്ത് പറഞ്ഞു. എല്ലാ കടങ്ങളും തീര്‍ത്ത ശേഷം സഹോദരിമാരുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനിടെ ഒരു സഹോദരി പഠനം നിര്‍ത്തിയിരുന്നു. മറ്റു രണ്ടു സഹോദരിമാരുടെ പഠനം പൂര്‍ത്തിയാക്കാനായി. 2000ല്‍ മുസ്തഫയും വിവാഹം കഴിച്ചു.സ്വന്തം ഗ്രാമത്തില്‍ തന്നെ നല്ലൊരു വീടു നിര്‍മിച്ചു.തന്റെ കുട്ടിക്കാലം നന്നായി അറിയാവുന്ന നാട്ടുകാര്‍ക്കൊക്കെ അതിശയമായി ഈ മാറ്റങ്ങള്‍’ മുസ്തഫ പറയുന്നു   
ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക്
2003ല്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ വന്നു. മാതാപിതാക്കളോടൊപ്പം ജീവിക്കുക, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുക, മൂന്നാമത്തെ കാരണം സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു. നാട്ടില്‍ മുന്നോട്ടുപോകാന്‍ മാര്‍ഗമില്ലാതെ ഒരുപാട് ചെറുപ്പക്കാരുണ്ടായിരുന്നു. അവര്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ തൊഴിലവസരം സൃഷ്ടിക്കുകയാണെന്ന് മനസില്‍ ഉറപ്പിച്ചു. അതിനാല്‍ സ്ഥാപനം തുടങ്ങുകയാണ് വേണ്ടതെന്ന് മനസില്‍ ഉറപ്പിക്കുകയായിരുന്നു. 
ഉയര്‍ന്ന ജോലി ഉപേക്ഷിച്ചു
ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു ഇത്. അച്ഛന്‍ തീരെ വിഷമത്തിലായി. അതുപോലെ ഭാര്യയുടെ കുടുംബവും. ഭാര്യയും ബന്ധുവായ നസീറുമാണ് എല്ലാ പിന്തുണയും നല്കി ഒപ്പം നിന്നത്. എന്തോ ചെയ്യണമെന്നുണ്ട് പക്ഷേ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു മുസ്തഫയ്ക്കു മുന്നില്‍. ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 15 ലക്ഷം രൂപയുമായാണ്.
ഇഡ്ഡലി, ദോശ…
നാട്ടില്‍ തിരിച്ചെത്തിയ ശേഷം ക്യാറ്റ് പരീക്ഷ ജയിച്ച് ഐഐഎം ബാഗളൂരുവില്‍ എംബിഎയ്ക്ക് ചേര്‍ന്നു. പഠനത്തിനിടയിലും ബന്ധുക്കളോട് ബിസിനസ് പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്താറുണ്ടായിരുന്നു. ദോശമാവ് പ്ലാസറ്റിക് ബാഗില്‍ നിറച്ച് റബര്‍ ബാര്‍ഡ് ഇട്ട് സ്റ്റോറുകളില്‍ വിതരണം ചെയ്യാമെന്ന ആശയവുമായി ബന്ധുവായ ഷംസുദ്ദീനാണ് മുന്നോട്ടുവന്നത്. സംഭവം പ്രാവര്‍ത്തികമാക്കാനായിരുന്നു പിന്നീടുള്ള തീരുമാനം. മുസ്തഫയുടെ 25,000 രൂപയുടെ നിക്ഷേപവുമായി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.P-C-Mustafa-inspirational-story ബന്ധുക്കളായ നസീര്‍, ജാഫറും, നൗഷാദും കൂടി ഒപ്പം ചേര്‍ന്നപ്പോള്‍ സംഘം അഞ്ചായി. മുസ്തഫയുടെ ഓഹരി 50 ശതമാനം.550 ചതുരശ്രയടിയില്‍ രണ്ടു ഗ്രൈന്ററും ഒരു മിക്‌സറും ഒരു സീലിംഗ് മെഷീനുമായി പ്രവര്‍ത്തനമാരംഭിച്ചു. 
ID ബ്രാന്‍ഡില്‍ ഇഡ്ഡലി/ ദോശമാവ്
Idaliയുടെ Iയും Doshaയുടെ Dയും ചേര്‍ത്ത് ID ഫ്രഷ് എന്ന ബ്രാന്‍ഡിനു രൂപം നല്കി. അദ്യ ലക്ഷ്യം സമീപ പ്രദേശത്തായി 20 സ്റ്റോറുകള്‍ തുടങ്ങുകയായിരുന്നു. ആരെയും ജോലിക്കായി നിയമിച്ചിരുന്നില്ല. ആറു മാസത്തിനുള്ളില്‍ പ്രതിദിനം 100 പായ്ക്കറ്റുകള്‍ വില്‍ക്കാനായാല്‍ കൂടുതല്‍ തുക നിക്ഷേ്പിക്കാമെന്നും മെഷീനറി വാങ്ങാമെന്നുമായിരുന്നു മുസ്തഫയുടെ വാഗ്ദാനം. തുടക്കമായിരുന്നതിനാല്‍ കടയുടമകള്‍ ഉത്പന്നം കടയില്‍ സൂക്ഷിക്കാന്‍ മടി കാണിച്ചതിനാല്‍ വിറ്റഴിച്ച ശേഷം മാത്രം രൂപ മതി എന്ന വ്യവസ്ഥയിലായിരുന്നു വിപണി കണ്ടെത്തിയത്. ഐഡി ബ്രാന്‍ഡ് ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സ്‌റ്റോറുകള്‍ സ്‌റ്റോക്ക് ആവശ്യപ്പെട്ട് എത്തുകയായിരുന്നു. ഒമ്പതാം മാസത്തില്‍ പ്രതിദിനം 100 പായ്ക്കറ്റുകള്‍ വില്പന നടത്താനായി
ലാഭം
ആദ്യ മാസങ്ങളില്‍ ആര്‍ക്കും ശമ്പളം ഇല്ലായിരുന്നു. 500 രൂപ വാടക നല്കിയ ശേഷം എല്ലാ ചെലവും കഴിഞ്ഞ ആദ്യമാസം ശേഷിച്ചത് 400 രൂപ മാത്രം. പ്രതിദിനം 100 പായ്ക്കറ്റ് എന്ന ലക്ഷ്യത്തിലെത്തിയതോടെ മുസ്തഫ 6,000 രൂപ കൂടി നിക്ഷേപിച്ചു. 2,000 പായ്ക്കിംഗ് ശേഷിയില്‍ 800 ചതുരശ്രഅടിയിലുള്ള അടുക്കള തയാറാക്കി. 15 വെറ്റ്‌ഗ്രൈന്ററും. ബന്ധുക്കളായ അഞ്ചുപേരെ കൂടി ജീവനക്കാരായി നിയമിച്ചു. 
സിഇഒ ആയി മുസ്തഫ
എംബിഎ പാസായ ശേഷം 2007ല്‍ ID ഫ്രഷിന്റെ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് വിഭാഗത്തിന്റെ സിഇഒ ആയി മുസ്തഫ ഔദ്യോഗികമായി ചാര്‍ജെടുത്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിദിന ഉത്പാദനം 3,500 കിലോയായി. പ്രതിമാസം വരുമാനത്തില്‍ 1012 ശതമാനം വരെ വര്‍ദ്ധനവുമുണ്ടായി. ഹോസ്‌കോട്ട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 2008ല്‍ 2,500 ചതുരശ്ര അടിയിലുള്ള ഷെഡ് സ്ഥാപിക്കുകയും അമേരിക്കയില്‍ ഇറക്കുമതി ചെയ്ത ഉപകരങ്ങള്‍ സജ്ജമാക്കി കമ്പനി കൂടുതല്‍ വിപുലപ്പെടുത്തി.പൊറോട്ട,വട മാവ്, റവ ഇഡ്ഡലി മാവ് തുടങ്ങിയവ കൂടി ഉത്പന്ന നിരയില്‍ ചേര്‍ത്തു. 
2012ല്‍ കമ്പനിയുടെ പ്രവര്‍ത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലും ID ഫ്രഷിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഓരോ സിറ്റിയിലും ഉത്പാദന യൂണിറ്റുണ്ട്. 2013ല്‍ ദുബായിലും പ്രവര്‍ത്തിച്ചു തുടങ്ങി. ദുബായില്‍ ദോശമാവിന് ആവശ്യക്കാര്‍ ഏറെയാണ്. ഡിമാന്‍ഡിനനുസരിച്ച് വിതരണം ചെയ്യാനാകുന്നില്ല. 
ആസ്തി 100 കോടി
പ്രതിദിന ഉത്പാദനം 50,000 കിലോയിലെത്തി. നിക്ഷേപം നാലു കോടി മാത്രം. കഴിഞ്ഞ ഒക്ടോബറില്‍ വരുമാനം 100 കോടിയിലെത്തി. 1,100 ജീവനക്കാരും. ഗ്രാമീണ മേഖലയില്‍ നിന്ന് ഉള്ളവര്‍ക്ക് മാത്രമേ ജോലി കൊടുക്കൂ. 40,000 രൂപ വരെ ശമ്പളം കൈപ്പറ്റുന്നവരുണ്ട് ഓരോ പ്ലാന്റിലും.idid 
ലക്ഷ്യം
യൂറോപ്യന്‍ വിപണിയിലേയ്ക്കും പ്രമുഖ ID ഫ്രഷിനെ എത്തിയ്ക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.ബ്രിട്ടനില്‍ നിന്നാവും ഓപ്പറേഷന്‍.ഫ്രഷ് ഫുഡ് വിപണിയില്‍ പ്രമുഖ ID ഫ്രഷിനെ ഏറ്റവും പ്രമുഖ ബ്രാന്‍ഡാക്കുകയും അഞ്ചു വര്‍ഷത്തിനുള്ളില്‍ വരുമാനം 1,000 കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുസ്തഫ പറയുന്നു.Scroll To Top