Tuesday December 06, 2016
Latest Updates

ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും,പുറത്തു വന്നാല്‍ കൂടെ കൂട്ടുമെന്ന് കോടിയേരി,ഉമ്മന്‍ ചാണ്ടി അടുത്ത മാസം രാജി വെയ്‌ക്കേണ്ടി വരുമെന്ന് പി സി ജോര്‍ജ് 

ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും,പുറത്തു വന്നാല്‍ കൂടെ കൂട്ടുമെന്ന് കോടിയേരി,ഉമ്മന്‍ ചാണ്ടി അടുത്ത മാസം രാജി വെയ്‌ക്കേണ്ടി വരുമെന്ന് പി സി ജോര്‍ജ് 

കോട്ടയം:പി.സി.ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ഉണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. 
നിരന്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പി.സി.ജോര്‍ജ്ജിനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും കേരള കോണ്‍ഗ്രസിനെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും നിരന്തരം പ്രവര്‍ത്തിച്ച് വരുന്ന പി.സി.ജോര്‍ജ്ജ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ സസ്ഥാനാര്‍ഥിയെ നിറുത്തുകയും ചെയ്തു. മുന്നണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിരുത്തിയതിലൂടെ പിസി ജോര്‍ജ് അച്ചടക്ക ലംഘനത്തില്‍ ലക്ഷ്മണ രേഖ കടന്നിരിക്കുന്നുവെന്നും, ഈ കാരണം കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പി.സി.ജോര്‍ജ്ജിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു.
നേരത്തെ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും ജോര്‍ജിനെ രക്ഷപെടാനനുവദിക്കില്ല എന്ന മാണിയുടെ നിര്‍ബന്ധ ബുദ്ധി കാരണമായിരുന്നു പുറത്താക്കല്‍ നടപടി ഉണ്ടാവാതിരുന്നത്. എന്നാല്‍ സര്‍ക്കാറിന് ഏറെ നിര്‍ണ്ണായകമായ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തിയതോടെ പുറത്താക്കല്‍ നടപടിക്കായുള്ള ബാഹ്യ സമ്മര്‍ദ്ദം മറ്റു പാര്‍ട്ടികളില്‍ നിന്നടക്കം ശക്തമാവുകയായിരുന്നു.
എത്രയും വേഗം തന്നെ കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് പി സി ജോര്‍ജ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങളുടെ നീക്കങ്ങളോട് പ്രതീകരിച്ചു.ജൂലൈ മാസത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ താഴെ ഇറങ്ങേണ്ടി വരുമെന്നു പി സി ജോര്‍ജ് പറഞ്ഞു.

യൂ ഡി എഫിന്റെ നയങ്ങളോട് ഏതിര്‍പ്പ് പ്രകടിപ്പിച്ച് പ്രവര്‍ത്തിച്ചാല്‍ പി സി ജോര്‍ജിനെ എല്‍ ഡി എഫ് അംഗീകരിച്ചു കൂടെ കൂട്ടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.ഇപ്പോള്‍ ഇടതുമുന്നണിയില്‍ ഗണേഷ് കുമാറിന് സ്ഥാനം ഉള്ളത് പോലെ പി സി ജോര്‍ജിനെ കൂടെ കൂട്ടാന്‍ ഇടതുമുന്നണിയ്ക്ക് മടിയില്ല.അരുവിക്കര ഉപ തിരഞ്ഞെടുപ്പിന് ശേഷം യൂ ഡി എഫില്‍ നിന്നും കൂടുതല്‍ എം എല്‍ എ മാര്‍ ഇടതു മുന്നണിയില്‍ എത്തുമെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു..

Scroll To Top