Tuesday December 06, 2016
Latest Updates

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കി 

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കി 

തിരുവനന്തപുരം :കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ അഭ്യര്‍ഥന പ്രകാരം ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി സി ജോര്‍ജിനെ മാറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു.

യു.ഡി.എഫ് യോഗങ്ങളിലും അദ്ദേഹത്തിന് ഇനി കേരളാ കോണ്‍ഗ്രസ്(എം)നെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാവില്ല. പി.സി ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വൈകുന്നേരം 7.30 മുതല്‍ നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി തീരുമാനമറിയിച്ചത്.

കുറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരാതെ എം.എല്‍.എ സ്ഥാനം പരിരക്ഷിക്കപ്പെടണമെങ്കില്‍ പി.സി ജോര്‍ജിനെ മാണി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേ പറ്റൂ. പക്ഷെ മാണി അതിന് തയ്യാറല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തന്നെ പുറത്താക്കിയില്ലെങ്കില്‍ അതിനുള്ള പണി തനിക്കറിയാം എന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് മുമ്പ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.

എം എല്‍ എ സ്ഥാനം രാജിവെയ്ക്കുന്നത് സംബന്ധിച്ച് പൂഞ്ഞാറിലെ ജനങ്ങളോട് കൂടി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
താന്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കില്ലെന്ന് നേരത്തെ തന്നെ പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റിയതായതുള്ള ഉത്തരവ് നാളെ ഇറങ്ങിയേക്കും

Scroll To Top