Wednesday December 07, 2016
Latest Updates

പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പദവികളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പദവികളില്‍ നിന്ന്  സസ്‌പെന്റ് ചെയ്തു

കോട്ടയം: പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പദവികളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മറ്റുകമ്മിറ്റികളില്‍ നിന്നുമാണ് ജോര്‍ജിനെ സസ്‌പെന്റുചെയ്തത്. ചെയ്തു. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിനു ശേഷം ചെയര്‍മാന്‍ കെ.എം മാണിയാണ് ഇക്കാര്യം അറിയിച്ചത്.

ചെയര്‍മാന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് കെ.എം മാണി വ്യക്തമാക്കി. പി.സി ജോര്‍ജ് പാര്‍ട്ടിക്കും മുന്നണിക്കുമെതിരായ പ്രവര്‍ത്തിച്ചു. ജോര്‍ജിനെതിരെ പ്രതികാര മനോഭാവമില്ലെന്നും പാര്‍ട്ടിയുടെ സാധാരണ അംഗമായി അദ്ദേഹത്തിന് പ്രവര്‍ത്തിക്കാമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

മേയ് 30ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി കൂടി ഭാവി പരിപാടികള്‍ തീരുമാനിക്കും 

Scroll To Top