Monday December 05, 2016
Latest Updates

കേരളാ കോണ്‍ഗ്രസ് നടുക്കടലില്‍…മാണി നേരത്തേ രാജിവെയ്ക്കണമായിരുന്നുവെന്ന് പി സി ജോര്‍ജ് 

കേരളാ കോണ്‍ഗ്രസ് നടുക്കടലില്‍…മാണി നേരത്തേ രാജിവെയ്ക്കണമായിരുന്നുവെന്ന് പി സി ജോര്‍ജ് 

കോട്ടയം: കേരള കോണ്‍ഗ്രസ് നടുക്കടലിലാണെന്നും പാര്‍ട്ടിയെ അതിലേക്ക് തള്ളിവിട്ടത് ആരാണെന്ന് ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കണമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവചീഫ് വിപ്പുമായ പിസി ജോര്‍ജ്ജ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാര്‍കോഴ എന്ന ദുരാരോപണമാണ് പാര്‍ട്ടിയെ ഈ നിലയിലാക്കിയത്, വിവാദം ഉയര്‍ന്നപ്പോഴെ മാണി രാജിവെക്കണമായിരുന്നു എന്നാല്‍ അദ്ദേഹത്തിന് ഇന്ന് തിരിച്ചുവരാമായിരുന്നുവെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ബാര്‍കോഴ ആരോപണം പാര്‍ട്ടിക്കും മുന്നണിക്കും കോട്ടമുണ്ടാക്കും,

ബാര്‍ കോഴ സംബന്ധിച്ച് പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുത്.അത് പൂഴ്ത്തിവെക്കണം. പാര്‍ട്ടി മണിയടിക്കാരുടെ കൈയിലാണ്. നേതാക്കള്‍ മണിയടിക്കാരെയാണ് കേള്‍ക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.

നഷ്ടമുണ്ടാകാതിരിക്കാന്‍ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അല്ലെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ജോര്‍ജിന്റെ പ്രസ്താവന വ്യക്തിപരമാണെന്ന് പാര്‍ട്ടിവക്താവ് ആന്റണി രാജു പറഞ്ഞു.

Scroll To Top