Monday December 05, 2016
Latest Updates

പി സി ജോര്‍ജിന്റെ ഹര്‍ജി തള്ളി,എം എല്‍ എ സ്ഥാനം നഷ്ട്ടമായേക്കും 

പി സി ജോര്‍ജിന്റെ ഹര്‍ജി തള്ളി,എം എല്‍ എ സ്ഥാനം നഷ്ട്ടമായേക്കും 

തിരുവനന്തപുരം : ചീഫ് വിപ്പ് പി സി ജോര്‍ജ് എംഎല്‍എ യെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നുള്ള കേരളകോണ്‍ഗ്രസിന്റെ അപേക്ഷ നിലനില്‍ക്കുമെന്ന് നിയമസഭാ സ്പീക്കര്‍..ജോര്‍ജിനെ അയോഗ്യനാക്കണമെന്നുള്ള കേരളകോണ്‍ഗ്രസിന്റെ അപേക്ഷയില്‍ പി സി ജോര്‍ജിന്റെ തടസ്സവാദ ഹര്‍ജി സ്പീക്കര്‍ എന്‍ ശക്തന്‍ തള്ളി. കേരളകോണ്‍ഗ്രസിന്റെ അപേക്ഷ നിലനില്‍ക്കുമെന്നും ഇത് സംബന്ധിച്ച് ജോര്‍ജിന്റെ അപേക്ഷ തള്ളുകയാണെന്നും സ്പീക്കര്‍ എന്‍ ശക്തന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതോടെ പി സി ജോര്‍ജിനെതിരെ സ്പീക്കര്‍ നടപടിയെടുക്കുമെന്ന സൂചനകള്‍ ശക്തമായി.
അയോഗ്യനാക്കുന്നതിനായി കേരളകോണ്‍ഗ്രസ് സമര്‍പ്പിച്ച അപേക്ഷയിലെ വിവരങ്ങള്‍ തെറ്റാണെന്ന പി സി ജോര്‍ജിന്റെ വാദം സാങ്കേതികം മാത്രമാണെന്ന് സ്പീക്കര്‍ വിലയിരുത്തി. കൂറുമാറ്റ നിയമ പ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപെട്ട് കേരളകോണ്‍ഗ്രസിന് വേണ്ടി തോമസ് ഉണ്ണിയാടന്‍ എംഎല്‍എയാണ് ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ഹര്‍ജി തള്ളിയത് സംബന്ധിച്ച് പി സി ജോര്‍ജിന്റെ നിലപാട് സെപ്തംബര്‍ 23ന് മുന്‍പ് അറിയിക്കാം. ഇരു വിഭാഗങ്ങളോടും വാദം കേള്‍ക്കാനായി 26ന് ഹാജരാകാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തടസ ഹര്‍ജി അനുവദിക്കാത്തതില്‍ പരാതി ഉണ്ടെന്ന് പി സി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

Scroll To Top