Saturday December 03, 2016
Latest Updates

വളര്‍ത്തു നായ്ക്ക് തീറ്റിയും വെള്ളവും കൊടുക്കാഞ്ഞ ഡോണഗലിലെ യുവതിക്ക് തടവ് ശിക്ഷയും ,പിഴയും

വളര്‍ത്തു നായ്ക്ക് തീറ്റിയും വെള്ളവും കൊടുക്കാഞ്ഞ ഡോണഗലിലെ യുവതിക്ക് തടവ് ശിക്ഷയും ,പിഴയും

ലെറ്റര്‍കെന്നി :മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനായ പ്രാബല്യത്തില്‍ വരുത്തിയ ആനിമല്‍ ഹെല്‍ത് ആന്‍ഡ് വെല്‍ഫെയര്‍ നിയമത്തില്‍ അയര്‍ലണ്ടില്‍ ആദ്യാമായി ശിക്ഷ വിധിച്ചു.കൌണ്ടി ഡോണഗലിലെ ലെറ്റര്‍കെന്നി സ്വദേശി നതാലി മക്ഗ്രനാഹന്‍ എന്ന യുവതിയേയാണ് മേഗന്‍ എന്ന തന്റെ വളര്‍ത്തു പട്ടിയെ ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയില്‍ ഉപേക്ഷിച്ചുവെന്ന പരാതിയില്‍ കോടതി കുറ്റകാരിയാണെന്ന് കണ്ടെത്തിയത്.

2014 മാര്‍ച്ച് 12 നാണ് ഒരു പരാതിയെ തുടര്‍ന്ന് പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍ടി ടു ആനിമല്‍സ് ഇന്‍സ്‌പെക്ടര്‍ കെവിന്‍ മക്ഗിന്‍ലി ലെറ്റെര്‍കെന്നിയിലുള്ള നതാലിയുടെ വസതിയിലെത്തിയത്. വീട് അടഞ്ഞു കിടന്നതിനാല്‍ തിരികെ പോരേണ്ടിവന്ന അദ്ദേഹം അന്വേഷണത്തില്‍ മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം ഗാര്‍ഡയുടെ സഹായത്തോടെ വീടിനകത്തു കടക്കുകയയിരുന്നു.First successful prosecution under AHWA - Donegal woman pleds gu
വീടിനകത്തു തങ്ങള്‍ കണ്ട കാഴ്ച്ച അതീവ ദയനീയമായിരുന്നെന്ന് മക്ഗിന്‍ലി പറയുന്നു. അടുക്കളയോടു ചേര്‍ന്ന് മാലിന്യങ്ങള്‍ക്കിടയില്‍ കെട്ടിയിട്ട നിലയിലായിരുന്നു പട്ടികുട്ടിയെ കണ്ടെത്തിയത്. ഒരു പാത്രത്തില്‍ തൊട്ടടുത്തായി വെള്ളം വച്ചിരുന്നെങ്കിലും അത് മേഗന് എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലായിരുന്നു.

താന്‍ അമ്മയുടെ വീട്ടില്‍ വിരുന്നു പോയിരുന്നെന്നുവെന്നാണ് യുവതി പറഞ്ഞത്. പട്ടിക്ക് ഭക്ഷണം നല്കിയിരുന്നുവെന്ന യുവതിയുടെ വാദം തെറ്റായിരുന്നെന്ന് കോടതി കണ്ടെത്തി. യുവതിയുടെ അഭാവത്തില്‍ അഭിഭാഷകന്‍ മുഖേനയാണ് ജഡ്ജി പോള്‍ കെല്ലി തടവ് ശിക്ഷ യുവതിക്ക് വിധിയ്ക്കുന്നതായി അഭിഭാഷകനെ അറിയിച്ചത്. തടവു ശിക്ഷ വിധി നടപ്പാക്കുന്നത് ജൂലൈ 16 വരെ അവധിക്കു വച്ച കോടതി 405 യൂറോ കോടതി ചിലവായി മൃഗ സംരക്ഷണ വകുപ്പിന് നല്കണമെന്ന് ഉത്തരവിട്ടു.

മേഗന്‍ പുനരധിവാസത്തിനു ശേഷം സുഖമായിരിക്കുന്നുവെന്ന് മക് ഗിന്‍ലി അറിയിച്ചു.

Scroll To Top