Monday December 05, 2016
Latest Updates

പൊണ്ണത്തടിയുണ്ടോ? എങ്കില്‍ ഒന്നും മറന്നു പോവില്ല

പൊണ്ണത്തടിയുണ്ടോ? എങ്കില്‍ ഒന്നും മറന്നു പോവില്ല

പൊണ്ണത്തടിയന്മാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. അമിതവണ്ണം മറവിരോഗമായ ഡിമെന്‍ഷ്യ സാധ്യത പാടേ കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍.

ഓക്‌സ്ടണ്‍ എപ്പിഡെമിയോളജിയിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിലെയും ഗവേഷകര്‍ നടത്തിയ രണ്ട് പതിറ്റാണ്ടുനീണ്ട ബൃഹത്തായ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. 55 വയസ്സുള്ള 19,58,191 പേരെയാണ് ശാസ്ത്രജ്ഞര്‍ പഠനത്തിനു വിധേയമാക്കിയത്. പഠനവിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ലാന്‍സറ്റ് ഡയബറ്റിസ് ആന്‍ഡ് എന്‍ഡോരെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ചു.

ആരോഗ്യകരമെന്നു പറയപ്പെടുന്ന ശരീരഭാരമുള്ളവരെ അപേക്ഷിച്ച് അമിതവണ്ണമുള്ളവരില്‍ ഡിമെന്‍ഷ്യ സാധ്യത 18 ശതമാനം കുറവാണെന്നാണ് മുഖ്യഗവേഷകനായ ഡോ. നവാബ് ക്വിസില്‍ബാഷ് പറയുന്നത്. ഭാരം കുറയുന്നത് അനുസരിച്ച് രോഗ സാധ്യതയും കൂടും. അതായത്, ശരീരഭാരം നന്നേ കുറഞ്ഞവര്‍ക്ക് ആരോഗ്യകരമായ ഭാരമുള്ളവരേക്കാള്‍ രോഗ സാധ്യത 39 ശതമാനത്തോളം കൂടുതലായിരിക്കും.

ജീവകം ഡി, ഇ എന്നിവയുടെ കുറവാണ് ഡിമന്‍ഷ്യ രോഗത്തിന് കാരണമായി മാറുന്നത്. എന്നാല്‍ അമിതതീറ്റക്കാരില്‍ ഈ കുറവ് ഒരിക്കലും ഉണ്ടാവാന്‍ സാധ്യതയില്ല എന്നതാവാം രോഗ സാധ്യത കുറയാന്‍ കാരണമെന്നാണ് നിഗമനം. ഏതായാലും പുതിയ കണ്ടെത്തല്‍ വൈദ്യലോകത്തെ ആകെ അതിശയിപ്പിച്ചിരിക്കുകയാണ് .

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും പൊണ്ണത്തടിയുടെ ഈ ഒരു ഗുണം ലഭിക്കാന്‍ മാത്രം കാലം പൊണ്ണത്തടിയന്മാര്‍ ജീവിച്ചിരിക്കുമോ എന്നതാണ് ചികിത്സാ രംഗത്തെ പുതിയ സംസാര വിഷയം.

 

Scroll To Top