Monday January 16, 2017
Latest Updates

മക്കളെ കെട്ടിയിട്ടു പഠിപ്പിച്ചാല്‍

മക്കളെ കെട്ടിയിട്ടു പഠിപ്പിച്ചാല്‍

മുംബയ് : മക്കളെ കെട്ടിയിട്ടു പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ അറിവിനാണ് മുംബൈയില്‍ നിന്നുള്ള ഈ ഞെട്ടിക്കുന്ന വാര്‍ത്ത.

നലസോപാറയിലെ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ ദുര്‍വേഷ് ദേശ്മുഖ് എന്ന 17കാരന്‍ പഠനഭാരം താങ്ങാനാവാതെ തലച്ചേറിലെ രക്തക്കുഴല്‍ പൊട്ടി മരിച്ചു.

നല്ല മാര്‍ക്കു വാങ്ങുന്നതിനായി ദുര്‍വേഷിനെ അച്ഛനമ്മമാര്‍ നന്നായി നിര്‍ബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാതെ പോയത് ദുര്‍വേഷിനെ വിഷമിപ്പിച്ചിരുന്നു. ഇക്കാര്യം ദുര്‍വേഷ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പരീക്ഷ അടുത്തതോടെ കുട്ടിയുടെ ആശങ്ക വര്‍ദ്ധിച്ചിരുന്നു.

ഇന്നലെ വെളുപ്പിന് മൂന്നുമണിയോടെ ദുര്‍വേഷ് ഉറക്കമുണര്‍ന്നു. ക്ഷീണം അനുഭവപ്പെടുന്നതായി അച്ഛനമ്മമാരോടു പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീഴുകയും ബോധം പോവുകയും ചെയ്തു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു കണ്ടെത്തിയത്. കുട്ടിക്കുമേലുണ്ടായിരുന്ന അമിത സമ്മര്‍ദ്ദമാവാം മരണകാരണമായതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

അദ്ധ്യാപികയായ അമ്മയുടെയും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ അച്ഛന്റെയും ഏക മകനാണ് ദുര്‍വേഷ്.

Scroll To Top