Thursday November 23, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍-ആഫ്രിക്കന്‍ വൈദീകര്‍ക്കെതിരെ വംശീയ ആരോപണവുമായി ഐറിഷ് പ്രീസ്റ്റ് അസോസിയേഷന്‍,ഫുട്‌ബോള്‍ കളിയല്ല ആരാധനയെന്ന് ആക്ഷേപം! 

അയര്‍ലണ്ടിലെ ഇന്ത്യന്‍-ആഫ്രിക്കന്‍ വൈദീകര്‍ക്കെതിരെ വംശീയ ആരോപണവുമായി ഐറിഷ് പ്രീസ്റ്റ് അസോസിയേഷന്‍,ഫുട്‌ബോള്‍ കളിയല്ല ആരാധനയെന്ന് ആക്ഷേപം! 

ഡബ്ലിന്‍:വൈദീകരുടെ അഭാവം രൂക്ഷമായ അയര്‍ലണ്ടിലേക്ക് വിദേശിയരായ കാത്തോലിക്കാ വൈദികരെ കൊണ്ടുവരുന്നതിനെതിരെ ഐറിഷ് വൈദീകരുടെ സമിതി.  ഇത് നിലവിലുള്ള വൈദിക ക്ഷാമത്തിന് ഇത് ഒരു പരിഹാരം അല്ലെന്ന് കാത്തലിക് പ്രീസ്റ്റ് അസോസിയേഷന്റെ വക്താവായ ഫാ. ബ്രണ്ടന്‍ ഹോബിന്‍  അഭിപ്രായപ്പെട്ടു. frrr

ജനം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന അയര്‍ലണ്ടിലെ പള്ളികളില്‍ നിന്നും അവര്‍ പൂര്‍ണ്ണമായി മാറി നില്‍ക്കാന്‍ അത്തരം അവസ്ഥകള്‍ ഇട നല്കുമെന്ന് അദ്ദേഹം താക്കീത് നല്‍കുന്നു. വൈദികവൃത്തി ഫുട്‌ബോള്‍ കളി പോലെ അല്ലെന്നും അതില്‍  ഭാഷയും സംസ്‌ക്കാരവും ഒക്കെ പ്രധാനമാണെന്നുമാണ് പ്രീസ്റ്റ് അസോസിയേഷന്റെ അഭിപ്രായം. ഫുട് ബോള്‍ കളി ഏതു രാജ്യത്ത് കളിച്ചാലും ഗോള്‍  പോസ്റ്റും ഗ്രൌണ്ടിന്റെ വലിപ്പവും ഒരുപോലെയാണ്. ചെയ്യുന്ന കാര്യങ്ങളും ഒന്നാണ്.  പക്ഷേ ആരാധനയ്ക്കു വേണ്ട വാക്കുകള്‍  അറിയുന്നതു കൊണ്ട് മാത്രം അയര്‍ലണ്ടില്‍  പുറത്തു നിന്നു വരുന്ന ഒരാള്‍ക്ക് അത് ചെയ്യാനാവില്ലയെന്ന് ഫാ.ഹോബിന്‍ പറഞ്ഞു. അതിന് ചരിത്രം അറിയണം. പറയുന്ന വാക്കുകളേക്കാള്‍  തിരിച്ചറിവുകള്‍ക്കാണ് പ്രാധാന്യം. അദ്ദേഹം പറഞ്ഞു. 

വാട്ടര്‍ ഫോര്‍ഡ് രൂപതയില്‍ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വൈദീകരെയാണ് നിയമിച്ചത്.ഈ മാസം ആദ്യം കില്‍മോര്‍ അതിരൂപതയില്‍ നൈജീരിയയില്‍ നിന്നുള്ള രണ്ട് പുരോഹിതന്മാര്‍ സേവനം ആരംഭിച്ചിട്ടുണ്ട്.നൈജീരിയക്കാരായ രണ്ട് പുരോഹിതന്മാര്‍ കൂടി ഗാള്‍വേയിലെ ക്ലോണ്‍ഫെര്‍ട്ട് അതിരൂപതയില്‍ എത്തും. 

‘ഐറിഷ് വൈദീകര്‍ ആഫ്രിക്കയിലും ഏഷ്യയിലും പോയി സേവനം ചെയ്ത കാലത്തില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ അവസ്ഥ.ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വരുന്ന വൈദീകര്‍ അവരുടെ രീതികള്‍ അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് വരുത്തുക.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പോളിഷ് സഭയില്‍ പഠിച്ചത് മുഴുവന്‍ സാര്‍വത്രിക സഭയില്‍ നടപ്പാക്കാന്‍ ശ്രമിച്ചെന്ന് മുന്പ് ആരോപണം ഉയര്‍ന്നത് പോലെയാവും അത്’.പ്രീസ്റ്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

വെസ്റ്റേണ്‍ പീപ്പിള്‍ മാസികയിലെ സ്ഥിരം കോളത്തിലാണ് രൂക്ഷമായ വര്‍ണ്ണവിവേചനം പ്രകടമാക്കുന്ന പ്രസ്താവന ഫാ.ഹോബന്‍ നടത്തിയിരിക്കുന്നത്.മാത്രമല്ല ഐറിഷ് സ്ത്രീകളുടെ പിന്തുണ നേടാനും അദ്ദേഹം കൌശലം കണ്ടെത്തി.’സ്ത്രീകളെ ആരാധനാ ക്രമങ്ങള്‍ക്ക് പങ്കെടുപ്പിക്കാനും സഹകരിപ്പിക്കാനും തയാറാവാതെ പ്രാര്‍ഥിക്കാന്‍ മാത്രം ഉപദേശിക്കുന്ന ഇന്ത്യന്‍,ആഫ്രിക്കന്‍ വൈദീകരുടെ നയം എങ്ങനെ അയര്‍ലണ്ടിലെ സ്ത്രീകള്‍ അംഗീകരിക്കും എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.അയര്‍ലണ്ടിലെ വിശ്വാസികളും ഇടവകകളും എത്രകാലം അവരെ സഹിക്കും എന്ന് ആശങ്കപ്പെടുന്ന ഫാ,ഹോബന്‍ അത്തരം അവസ്ഥ കൂടുതലായി അനുവദിച്ചാല്‍ അടുത്ത പത്തു കൊല്ലക്കാലം കൊണ്ട് ഐറിഷ് പള്ളികളില്‍ ആളില്ലാതാവും എന്ന് മുന്നറിയിപ്പും നല്കുന്നു.

അയര്‍ലണ്ടിലെ സഭയ്ക്കുള്ളില്‍ നേതൃത്വത്തോട് വിമത സ്വഭാവം കാട്ടി തുടരുന്ന ഒരു സംഘം വൈദീകരുടെ സംഘടനയാണ് കാത്തലിക് പ്രീസ്റ്റ് അസോസിയേഷന്‍.Scroll To Top