Saturday February 25, 2017
Latest Updates

ഡബ്ലിനില്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച സംഭവം:ഫയര്‍ ബ്രിഗേഡ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി 

ഡബ്ലിനില്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച സംഭവം:ഫയര്‍ ബ്രിഗേഡ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി 

ഡബ്ലിന്‍ :ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണ്‍ ചാര്‍ജര്‍ അമിതമായ ചൂട് മൂലം പൊട്ടിത്തെറിച്ച സംഭവത്തെ കുറിച്ച് ഇ എസ് ബി അന്വേഷണം ആരംഭിച്ചു. ഡബ്ലിനിലെ കാസില്‍നോക്കിലെ ഒരു വീട്ടില്‍ , ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വീട്ടിലെ ബെഡ് റൂമില്‍ വലിയ ശബ്ദത്തോടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച സമയത്ത് മറ്റാരും ഉണ്ടാകാഞ്ഞതിനാല്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
എന്നാല്‍ ബെഡ് റൂമിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഭാഗികമായി കത്തിനശിച്ചു  


ഫോണ്‍ ചാര്‍ജു ചെയ്യാനായി വെയ്ക്കുന്നവര്‍ ചാര്‍ജായി കഴിഞ്ഞാല്‍ അതിന്റെ വൈദ്യുതി ബന്ധം വിടുവിപ്പിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ഇതേ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കി.

Scroll To Top