Wednesday May 24, 2017
Latest Updates

കൂടുതല്‍ കാപ്പി കുടിക്കുന്നത് ആയുസ്സ് കുറക്കും

കൂടുതല്‍ കാപ്പി കുടിക്കുന്നത് ആയുസ്സ് കുറക്കും

കൂടുതല്‍ കാപ്പി കുടിക്കുന്നത് ഗുരുതരമായ അരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മുന്നറിയിപ്പ്. കാപ്പിയിലും മറ്റ് പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തില്‍ കൂടുതലായി എത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇന്‍സോംനിയ, പാനിക് അറ്റാക്ക് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുമെന്നാണ് മുന്നറിയിപ്പ്.

ഒരു ദിവസം 400 മില്ലി ഗ്രാം വരെ മാത്രമാണ് കഫീന്റെ അനുവദനീയമായ അളവ്. ഗര്‍ഭിണികളിലും കുട്ടികളിലും ഇത് ഇനിയും താഴും. എന്നാല്‍ ഭൂരിഭാഗം ആളുകളും ദിവസവും ഇതില്‍ കൂടുതല്‍ ഉപഭോഗം നടത്തുന്നവരാണെന്ന് ഇ എഫ് എസ് എ പറയുന്നു.

ഒരൊറ്റ കപ്പ് കാപ്പിയില്‍ 90 മില്ലിഗ്രാം കഫീന്‍ അടങ്ങിയിരിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ കാപ്പിയില്‍ മാത്രമാണ് കഫീന്‍ ഉള്ളത് എന്നു കരുതരുത്. വലിയ തോതില്‍ കഫീന്‍ അടങ്ങിയ മറ്റു ചില വസ്തുക്കള്‍ ഇതാ.

എനെര്‍ജി ഡ്രിങ്കുകള്‍ 80 മില്ലി ഗ്രാം
എക്‌സ്‌പ്രെസോ 80 മില്ലി ഗ്രാം
ഒരു കപ്പ് ചായ 50 മില്ലി ഗ്രാം
കോള 40 മില്ലി ഗ്രാം
ഇരുണ്ട ചോക്ലേറ്റ് 25 മില്ലി ഗ്രാം
മില്‍ക്ക് ചോക്ലേറ്റ് 10 മില്ലി ഗ്രാം

 

Scroll To Top