Friday January 20, 2017
Latest Updates

ഗംഗാനദിയില്‍ നൂറിലധികം മൃതശരീരങ്ങള്‍ കണ്ടെത്തി

ഗംഗാനദിയില്‍ നൂറിലധികം മൃതശരീരങ്ങള്‍ കണ്ടെത്തി

ലഖ്‌നൗ: ഗംഗയില്‍ നൂറിലധികം ശവങ്ങള്‍ പൊങ്ങി. കാണ്‍പൂരിനും ഉന്നാവോയ്ക്കും ഇടയ്ക്കാണ് പഴക്കം ചെന്ന ശവങ്ങള്‍ പൊങ്ങിവന്നത്. ഇതേതുടര്‍ന്ന് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ഹൈന്ദവ വിശ്വാസ പ്രകാരം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്രയധികം മൃതദേഹങ്ങള്‍ ജലോപരിതലത്തില്‍ പൊങ്ങിവന്നത് അസാഭാവികമാണെന്ന് പ്രാദേശിക ഭരണ കൂടങ്ങള്‍ കരുതുന്നു.

പ്രമുഖ ദേശീയ ചാനലുകള്‍ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. .സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അഡീഷണല്‍ പോലീസ് സൂപ്രണ്ടും ജില്ല മജിസ്‌ട്രേറ്റും സ്ഥലത്ത് എത്തിയിട്ടുണ്ട്. നദിയില്‍ ജലനിരപ്പ് കുറഞ്ഞത് കൊണ്ടാകാം നദിയുടെ അടിത്തട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തുവന്നതെന്ന നിഗമനത്തിലാണ് ഉന്നാവോയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സരയു പ്രസാദ്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗംഗാ നദി ശുചീകരണത്തിനായി 2037 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നതിനു കുറവ് വന്നിട്ടില്ല. ബഹുജന പങ്കാളിത്തത്തോടെ ഗംഗ പുനരുജ്ജീവന പദ്ധതി നടപ്പാക്കുമെന്നാണ് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗംഗ മലിനീകരണം തടയാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. ഗംഗയില്‍ ശവങ്ങള്‍ ഒഴുക്കുന്നതിനെതിരെ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.

Scroll To Top