Friday December 09, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഒവിബിഎസിന് തുടക്കമായി

വാട്ടര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഒവിബിഎസിന് തുടക്കമായി

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ ഫോര്‍ഡ് ന്മ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ഒവിബിഎസിന് തുടക്കമായി.

ഇന്നലെ ആരംഭിച്ച ഒവിബിഎസ് 23, 24 എന്നീ തീയതികളില്‍ തുടരും.വികാരി റവ. ഫാ. എല്‍ദോ വര്‍ഗീസാണ് നേതൃത്വം നല്‍കുന്നത്.

ഈ വര്‍ഷത്തെ ചിന്താ വിഷയമായ ‘ ദൈവം എന്റെ പരമാനന്ദം’ (സങ്കീര്‍ത്തനം 43 :4) എന്ന വാക്യത്തെ ആസ്പദമാക്കി വേദപഠന ക്ലാസുകളും, സംഗീത പരിശീലനവും കുട്ടികളുടെ ദൈവീക ചിന്തയെ ഉണര്‍ത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. 24ന് വിശുദ്ധ കുര്‍ബാനാനന്തരം റാലിയും സമാപന സമ്മേളനവും സ്‌നേഹ വിരുന്നും കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന ദാനവും ക്രമീകരിച്ചിരിക്കുന്നു.
വാര്‍ത്ത: രാജന്‍ വി

Scroll To Top