Sunday July 23, 2017
Latest Updates

അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഈ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാം …നമ്മുടെ കുട്ടികളെ കുറിച്ചുള്ള ആകുലതകള്‍…

അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഈ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാം …നമ്മുടെ കുട്ടികളെ കുറിച്ചുള്ള ആകുലതകള്‍…

കൈയ് വളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കിയിരിക്കുമ്പോഴേക്കും , കുട്ടികള്‍ വളര്‍ന്നു ജോലിതേടി പ്രവാസ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളാണ് ഇന്നു നമുക്കു ചുറ്റും.

പ്രവാസിയായാല്‍ പിന്നെ വര്‍ഷാവര്‍ഷം ജന്മ നാടിന്റെ ഗൃഹാതുരത്വം തേടിയുള്ള ഓട്ടപാച്ചില്‍.കാലാവസ്ഥ എന്തു പ്രതികൂലമായാലും അയര്‍ലണ്ടില്‍ താമസിക്കുന്ന തങ്ങളുടെ മക്കളെയും കൊച്ചു മക്കളെയും കാണാന്‍ മാതാപിതാക്കളും സന്തോഷത്തോടെ ഓടി എത്താറുണ്ട്

ഈ സമ്മറില്‍ വിസിറ്റ് വിസയില്‍ ഡബ്ലിനില്‍ എത്തിയ അഡ്വേ.കെ ജെ ജോര്‍ജും ഭാര്യ മേരി ജോര്‍ജും ലിഫി എഫ് എംന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ചു.തിരക്കിട്ട ജീവിതത്തില്‍ കുട്ടികളോട് ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടാറില്ല എന്നതു ശരി തന്നെ പക്ഷെ കുറച്ചു സമയം കിട്ടിയാല്‍ അതു കുട്ടികളുടെ കൂടെ ചിലവഴിക്കുന്ന എത്ര പേരുണ്ട് . മനഃശാസ്ത്ര മേഖലയില്‍ പ്രാവിണ്യം തെളിയിച്ച അഡ്വേ.കെ ജെ ജി കുട്ടികളെ എങ്ങിനെ പരിപാലിക്കണമെന്നും കുട്ടികളോട് മാതാപിതാക്കള്‍ എങ്ങിനെ പെരുമാറണമെന്നും വിശദികരിക്കുന്നു…

അതോടൊപ്പം പഴയ ഗാനങ്ങളെ ഏറെ ഇഷ്ട്ടപ്പെടുന്ന ഇവര്‍ അഭിനയിച്ച ‘സുപ്രഭാതം ‘ എന്ന വിഡിയോയും ഈ മാസത്തെ എപ്പിസോഡില്‍ കാണാവുന്നതാണ്.
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ്
ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.

യു ട്യൂബ് വീഡിയോ ലിങ്ക് താഴെ:

Scroll To Top