Saturday November 18, 2017
Latest Updates

ലിമറിക്ക്കാരിക്ക് ഓസ്‌കര്‍ നോമിനേഷന്‍

ലിമറിക്ക്കാരിക്ക് ഓസ്‌കര്‍ നോമിനേഷന്‍

ലവിങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച റൂത്ത് നെഗ്ഗര്‍ വളര്‍ന്നത് ലിമറിക്കില്‍. ഇത്തവണത്തെ മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷനാണ് നെഗ്ഗറിന് ലഭിച്ചിട്ടുള്ളത്. നെഗ്ഗറിനെക്കുറിച്ച് തങ്ങള്‍ അഭിമാനിക്കുന്നതായി ലിമറിക്കില്‍ ഉള്ള അവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. നോമിനേഷന്‍ പ്രഖ്യാപിച്ചതോടെ തങ്ങളുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്നുണ്ടാക്കിയിരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ആഘോഷമാണെന്നും ഇവര്‍ പറയുന്നു. ഫെബ്രുവരി 26ന് രാത്രി നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് ഏറെ പ്രതീക്ഷയോടെയാണ് ഇവര്‍ കാത്തിരിക്കുന്നത്.

ഐറിഷ് പ്രൊഡക്ഷന്‍ ആയ സിനിമ ‘ദി ലോബ്സ്റ്റര്‍’ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡിനായി ഓസ്‌കര്‍ മത്സരരംഗത്തുണ്ട്. എലമെന്റ് പിക്ചേഴ്സ് ആണ് നിര്‍മ്മാണം. എലമെന്റ് പിക്ചേഴ്സിന്റെ ‘റൂം’ എന്ന സിനിമ കഴിഞ്ഞ ഓസ്‌കറില്‍ മത്സരിച്ചിരുന്നു

Scroll To Top