Friday December 09, 2016
Latest Updates

മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കാര്‍ ഐറിഷ് ചിത്രത്തിന്:ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടന്‍

മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കാര്‍ ഐറിഷ് ചിത്രത്തിന്:ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടന്‍

ലോസ് ഏഞ്ചല്‍സ്: ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ഐറിഷ് ഷോര്‍ട്ട് ഫിലിമായ സ്റ്റുട്ടേറര്‍’ക്ക് ലഭിച്ചു.

ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കി. ദി റവനന്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഡികാപ്രിയോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റൂം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബ്രീ ലര്‍സണ്‍ മികച്ച നടിക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. റവനന്റിന്റെ സംവിധായകന്‍ അലസാന്ദ്രോ ഇനാരറ്റു ആണ് മികച്ച സംവിധായകന്‍.
ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത മാഡ് മാക്‌സ്: ഫ്യൂരി റോഡ് ആണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. ആറ് പുരസ്‌കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ജെന്നി ബെവന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ കോളിന്‍ ഗിബ്‌സണ്‍ ലിസ തോംപ്‌സണ്‍, ഹെയര്‍ ആന്‍ഡ് മേക്കപ്പ് – ലെസ്ലെ വാന്‍ഡര്‍വാള്‍ട്ട്, എല്‍ക്ക വാര്‍ഡിഗ, മികച്ച എഡിറ്റിംഗ് – മാര്‍ഗരറ്റ് സിക്‌സല്‍, മികച്ച സൗണ്ട് മിക്‌സിംഗ് – ക്രിസ് ജെന്‍കിന്‍സ്, ഗ്രെഗ് റുഡോള്‍ഫ്, ബെന്‍ ഓസ്‌മോ, സൗണ്ട് എഡിറ്റിംഗ് മാര്‍ക് മന്‍ഗിനി, ഡേവിഡ് വൈറ്റ് എന്നിവരും നേടി.മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റിന് (ടോം മാക് കാര്‍ത്തി, ജോഷി സിംഗര്‍) ലഭിച്ചു. ദി ബിഗ് ഷോട്ട് ആണ് മികച്ച അവലംബിത തിരക്കഥ. ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ബ്രിട്ടിഷ് റൊമാന്റിക് ഡ്രാമ ചിത്രം ‘ഡാനിഷ് ഗേള്‍’ ലെ പ്രകടനത്തിന് അലിഷ്യ വിക്കെന്‍ഡര്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.
ഇമ്മാനുവല്‍ ലബേസ്‌കിയാണ് (ദി റവനന്റ് )മികച്ച ചായഗ്രഹകന്‍. മികച്ച വിഷ്വല്‍ ഇഫക്ട്‌സ് പുരസ്‌കാരം ‘എക്‌സ് മെഷിന’യും (ആന്‍ഡ്ര്യു വൈറ്റ്ഹര്‍സ്റ്റ്, പോള്‍ നോറിസ്, മാര്‍ക് അര്‍ഡിംഗ്‌റ്റോണ്‍, സാറ ബെന്നറ്റ് ) സ്വന്തമാക്കി.
മറ്റ് പുരസ്‌കാരങ്ങള്‍
? മികച്ച ആനിമേഷന്‍ ഷോര്‍ട്ട് ചിത്രം: ബിയര്‍ സ്റ്റോറി
? മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: ഇന്‍സൈഡ് ഔട്ട്
? മികച്ച സഹനടന്‍: മാര്‍ക്ക് റൈലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)
? മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്: എ ഗേള്‍ ഇന്‍ ദ റിവര്‍: ദ പ്രൈസ് ഓഫ് ഫൊര്‍ഗിവ്‌നസ്
? മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: ഏമി
? മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റുട്ടേറര്‍
? മികച്ച വിദേശ ഭാഷാ ചിത്രം: സണ്‍ ഓഫ് സൗള്‍
? മികച്ച ഒറിജിനല്‍ സ്‌കോര്‍: എനിയോ മൊറികോണ്‍ (ചിത്രം: ദ ഹെയ്റ്റ്ഫുള്‍ എയ്റ്റ്)
? മികച്ച ഒറിജിനല്‍ സോങ്ങ്: ചിത്രം വ്രൈറ്റിങ് ഓന്‍ ദ വാള്‍ (ജിമ്മി നെംസ്, സാം സ്മിത്ത് എന്നിവര്‍ക്ക്)

Scroll To Top