Saturday June 24, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കുടുംബസംഗമം മെയ് 12 ന് തുടങ്ങും

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കുടുംബസംഗമം മെയ് 12 ന് തുടങ്ങും

വിക്‌ളോ:അയര്‍ലണ്ടിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പ്രഥമ കുടുംബ സംഗമം മെയ് 12,13,14 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. കൗണ്ടി വിക്‌ളോയിലെ അവാക്കോ മനോറിൽ നടത്തപ്പെടുന്ന ഇത്തവണത്തെ കോൺഫ്രൻസിലെ മുഖ്യപ്രമേയം’VENERATION OF SAINTS’എന്നതായിരിക്കും

ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി,കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും,വൈദീക സെമിനാരി പ്രൊഫസ്സറുമായ അഭിവന്ദ്യ ഡോ:മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

മൂന്നു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കുടുംബ സംഗമത്തില്‍ ബൈബിള്‍ ക്‌ളാസുകള്‍ ,ആധ്യാത്മിക സംഘടനകളുടെ സംഗമം ,യുവജന സംഗമം,കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍,വിവിധ കലാ സാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിരിക്കുന്നു .

പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഫാ:ജോര്‍ജ് തങ്കച്ചന്‍,ഫാ:നൈനാന്‍ പി.കുറിയാക്കോസ്, ഫാ:എല്‍ദോ വര്‍ഗ്ഗീസ്,ഫാ:അനീഷ് കെ. സാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു .

വിശദ വിവരങ്ങള്‍ക്ക്:
ഫാ : ജോര്‍ജ്ജ് തങ്കച്ചന്‍ (ജനറല്‍ കണ്‍വീനര്‍ ) 0870693450
തോമസ് മാത്യു (കോ-ഓര്‍ഡിനേറ്റര്‍)0894231219
ഷാജി പി .ജോണ്‍(കോ-ഓര്‍ഡിനേറ്റര്‍)0871268956
റെമിത് രാജു(കോ-ഓര്‍ഡിനേറ്റര്‍) +447921181820
വാര്‍ത്ത: ഷാജി ജോണ്‍ പന്തളം

Scroll To Top