Wednesday July 26, 2017
Latest Updates

ഓര്‍ലാണ്ടോയില്‍ മുതല പിടിച്ചു കൊണ്ട് പോയ രണ്ടു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു

ഓര്‍ലാണ്ടോയില്‍ മുതല പിടിച്ചു കൊണ്ട് പോയ രണ്ടു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു

ഓര്‍ലാണ്ടോ:ഓര്‍ലാണ്ടോയിലെ റിസോര്‍ട്ടില്‍ മുതല പിടിച്ച രണ്ടു വയസ്സുകാരന്റ മൃതദേഹം കണ്ടെടുത്തു. ബോട്ടുകള്‍, ഡൈവര്‍മാര്‍, ഹെലികോപ്റ്റര്‍ എന്നിവയുപയോഗിച്ച് ഫ്‌ളോറിഡ പൊലീസ് നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച കുട്ടിയുടെ ശരീരം കണ്ടെടുത്തത്.

ഓര്‍ലാണ്ടോയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അപകടം. കായലിന്റെ കരയില്‍ കളിച്ചുകൊണ്ടിരിക്കേ, ഏഴടിയോളം നീളമുള്ള മുതല കുട്ടിയെ വലിച്ചുകൊണ്ടു പോകുകയായിരുന്നു. മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിതാവ് വെള്ളത്തിലേയ്‌ക്കെടുത്തു ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.

നേരത്തെ കുട്ടിക്കുവേണ്ടിയുള്ള തെരച്ചിലില്‍ അഞ്ച് മുതലകളെ കായലില്‍ നിന്നു പിടികൂടി കൊന്ന് പരിശോധിച്ചിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

സംഭവത്തെത്തുടര്‍ന്ന് റിസോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്.

Scroll To Top