Thursday January 19, 2017
Latest Updates

ഒരാള്‍പൊക്കം ഇന്ന് :സംവിധായകന്‍ ഡബ്ലിനിലെ പ്രേക്ഷകരോട് സംവദിക്കും 

ഒരാള്‍പൊക്കം ഇന്ന് :സംവിധായകന്‍ ഡബ്ലിനിലെ പ്രേക്ഷകരോട് സംവദിക്കും 

ഡബ്ലിന്‍:ഹിമാലയത്തിന്റെ വര്‍ണ്ണാഭമായ സാഹസീകതയില്‍ ചിത്രീകരിക്കപ്പെട്ട ഒരാള്‍ പൊക്കം ഇന്ന് ഡബ്ലിനില്‍ പ്രദര്‍ശിപ്പിക്കും.ഐറിസ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ .ലൂക്കനിലെ കേരളാ ഹൗസ് ആസ്ഥാനമായ ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് 7 മണിയ്ക്കാണ് പ്രദര്‍ശനം.

അഞ്ചു വര്‍ഷം ഒരുമിച്ച ജീവിച്ച മായയും മഹിയും പിരിയുന്നു. ദിവസങ്ങള്‍ക്കു ശേഷം കേദര്‍നാഥില്‍ നിന്ന് മായ, മഹിയെ വിളിക്കുന്നു. അയാള്‍ മായയെ തേടി പുറപ്പെടുന്നു. ഈ യാത്രയില്‍ ചില വെളിപാടുകള്‍ അയാള്‍ക്കുണ്ടാകുന്നതും അദൃശ്യമായ ബന്ധങ്ങളിലൂടെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. ജനപങ്കാളിത്തതോടെ പണം കണ്ടെത്തി ഒത്തൊരുമയില്‍ പിറന്ന സിനിമയാണിത്.അതുകൊണ്ട് തന്നെ ജനപ്രീയമായ അവതരണ ശൈലി ഒരാള്‍ പൊക്കത്തിനുണ്ട്. കേരളീയ ജനത ഏറ്റെടുത്ത ഒരു സിനിമയാണ് ഒരാള്‍ പൊക്കം എന്നതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും.

താര സമ്പ്രദായത്തെ നിഷേധിക്കുകയും കച്ചവട ഘടകങ്ങളെ പുറം തളളുകയും സഹജതയോട് അടുക്കുകയും ഒപ്പം ചിലവ് കുറക്കുകയും ചെയ്തുകൊണ്ടുള്ള നവതരംഗ ലക്ഷണങ്ങളാണ് ഈ ചെറുപ്പക്കാരന്‍ തന്റെ സിനിമകളിലും പരീക്ഷിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന അധിനിവേശമാണ് സനല്‍ കുമാറിന്റെ ഒരാള്‍പൊക്കം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.

‘ഫ്രോഗ്’ എന്ന ചെറുചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുക്തകണ്‍ഠമായ പ്രശംസ മുമ്പേ തന്നെ പിടിച്ചുപറ്റിയ ‘ഒരാള്‍ പൊക്കത്തിന്റെ’ സംവിധായകന്‍ സനല്‍ കെ.ശശിധരനുമായി ഓണ്‍ലൈനില്‍ ഡബ്ലിനിലെ പ്രേക്ഷകര്‍ക്ക് സംവദിക്കുവാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 

സനല്‍ കെ.ശശിധരന്റെ ഫ്രോഗ് എന്ന ഹൃസ്വചിത്രം താഴെകാണാം.

Scroll To Top