Sunday December 04, 2016
Latest Updates

അഭിപ്രായ സര്‍വേയില്‍ ഫിയനാഫാളിന് മുന്‍തൂക്കം,കെന്നിയുടെ പിന്തുണ കുറഞ്ഞു,ജനപ്രീതിയില്‍ വരേദ്കറും മുന്നേറുന്നു

അഭിപ്രായ സര്‍വേയില്‍ ഫിയനാഫാളിന് മുന്‍തൂക്കം,കെന്നിയുടെ പിന്തുണ കുറഞ്ഞു,ജനപ്രീതിയില്‍ വരേദ്കറും മുന്നേറുന്നു

ഡബ്ലിന്‍:ഈയിടെ നടത്തിയ ഒപ്പിനിയന്‍ പോളില്‍ എട്ടു വര്‍ഷത്തിനിടെ ആദ്യമായി ഫിയനാഫാളിന് ഫിനഗേലിനേക്കാള്‍ ജനപിന്തുണ. സണ്‍ഡേ ടൈംസിനു വേണ്ടി ബിഹേവിയര്‍ ആന്‍ഡ് ആറ്റിറ്റിയൂഡ് നടത്തിയ സര്‍വ്വേയില്‍ 26% പേരാണ് ഫിയനാഫാളിനെ പിന്തുണച്ചത്. മുന്‍ പോളുകളേക്കാള്‍ 4% കൂടുതല്‍ ആണിത്.

ഫിനഗേലിന് 23% പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഫിനഗേല്‍ നേതാവും കാവല്‍ പ്രധാനമന്ത്രിയുമായ എന്‍ഡ കെന്നിയുടെ ജനപ്രീതിയിലും കുറവു വന്നിട്ടുണ്ട്. മുമ്പ് 31% പേരുടെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പുതിയ സര്‍വ്വേ പ്രകാരം 26% പേരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്,ഫിനഗേലിലെ തന്നെ ഇന്ത്യന്‍ വംശജനായ ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ക്കും കെന്നിയ്‌ക്കൊപ്പം ജനം പിന്തുണ നല്കുന്നു.

അതേ സമയം ഫിയനാഫാളിന്റെ മൈക്കില്‍ മാര്‍ട്ടിന് 42 ശതമാനം പിന്തുണയാണ് ഉള്ളത്.

Scroll To Top