Thursday June 22, 2017
Latest Updates

‘ഒപ്പം’ ചരിത്രം കുറിക്കുന്നു; ‘പ്രേമ’ത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

‘ഒപ്പം’ ചരിത്രം കുറിക്കുന്നു; ‘പ്രേമ’ത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിന്റെ കളക്ഷന്‍ പ്രിയദര്‍ശന്റെ ഒപ്പം തകര്‍ത്ത് മുന്നേറുന്നു. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സസ്പെന്‍സ് ത്രില്ലര്‍.ആദ്യത്തെ ആറുദിവസം ഒപ്പം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും വാരിയത് 11.53 കോടി രൂപയാണ്.

ഏറെക്കാലത്തിന് ശേഷമാണ് ഒരു ലാല്‍പ്രിയന്‍ ചിത്രം തീയറ്ററുകളില്‍ വിജയം നേടുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.

അനുശ്രീയും വിമലാ രാമനുമാണ് നായകമാര്‍. 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയായിരുന്നു ലാല്‍പ്രിയന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അവസാന ചിത്രം.ഓണച്ചിത്രങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ജിത്തു ജോസഫിന്റെ പൃഥ്വീരാജ് ചിത്രം ഊഴമാണ്. ആദ്യ അഞ്ച് ദിവസങ്ങളിലായി ഊഴം കേരളത്തില്‍ സ്വന്തമാക്കിയത് 5.41 കോടി രൂപയാണ്.

Scroll To Top