Saturday December 03, 2016
Latest Updates

ഭരണസഖ്യത്തിന് 39 ശതമാനം പിന്തുണ:25 % വോട്ട് നേടിയ സ്വതന്ത്രര്‍ അയര്‍ലണ്ടിന്റെ ഭാവി തീരുമാനിക്കുമോ ?

ഭരണസഖ്യത്തിന് 39 ശതമാനം പിന്തുണ:25 % വോട്ട് നേടിയ സ്വതന്ത്രര്‍ അയര്‍ലണ്ടിന്റെ ഭാവി തീരുമാനിക്കുമോ ?

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള ഇലക്ഷന്‍ പ്രഖ്യാപനത്തിന് ഏതാനം ദിവസം മാത്രം ബാക്കി നില്‍ക്കേ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പാര്‍ട്ടിയ്ക്ക് ജനപിന്തുണയില്‍ നേരിയ ഇടിവ്.പ്രധാന ഭരണ കക്ഷിയായ ഫിനഗേല്‍ 2 ശതമാനം വോട്ട് കുറഞ്ഞ് 29 ശതമാനത്തിലേയ്ക്ക് താഴ്ന്നപ്പോള്‍ ഭരണത്തിലെ കൂട്ടുകക്ഷിയായ ലേബര്‍ ഒരു ശതമാനം വര്‍ദ്ധിപ്പിച്ച് 10 ശതമാനം വോട്ടു നേടി.elc iri

സണ്ടേ ബിസിനസ് പോസ്റ്റിനു വേണ്ടിയുള്ള റെഡ് സീ സര്‍വേയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ ഫിയന ഫാളിനും 2 ശതമാനം വോട്ടു കുറഞ്ഞുവെന്നതാണ് ഭരണ കക്ഷിയ്ക്ക് ലഭിച്ച ആശ്വാസം.ഫിയനാ ഫാള്‍ 17 ശതമാനം പിന്തുണ നേടിയപ്പോള്‍ പ്രതിപക്ഷത്തെ ഷിന്‍ ഫെയിനാവട്ടെ 19 ശതമാനം എന്ന വോട്ടിംഗ് പിന്തുണ നിലനിര്‍ത്തി.

സ്വതന്ത്രര്‍ക്കും ഇന്നത്തെ സര്‍വേയില്‍ 2 ശതമാനം വോട്ടു വര്‍ദ്ധിപ്പിച്ചു.25 ശതമാനം നേടിയ സ്വത്രന്ത്രര്‍ തിരഞ്ഞെടുപ്പില്‍ ഇതേ നില തുടരുമെന്ന് വ്യാഖ്യാനിക്കുന്നവര്‍ ഏറെയാണ്.എല്ലാ മണ്ഡലങ്ങളിലും തന്നെ ശക്തരായ സ്വതന്ത്രര്‍ മത്സരരംഗത്തുണ്ട്.

Scroll To Top