Sunday May 27, 2018
Latest Updates

ഐറിഷ് ഇലക്ഷനില്‍ ആര് ജയിക്കും?അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പലവിധം:എന്‍ഡ കെന്നിയുടെ പ്രതീക്ഷകള്‍ മങ്ങുന്നു

ഐറിഷ് ഇലക്ഷനില്‍ ആര് ജയിക്കും?അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പലവിധം:എന്‍ഡ കെന്നിയുടെ പ്രതീക്ഷകള്‍ മങ്ങുന്നു

ഡബ്ലിന്‍:ആര് ജയിക്കും?ഐറിഷ് പാര്‍ലമെന്റ് ഇലക്ഷന് വെറും മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ അയര്‍ലണ്ടിലെ സാധാരണക്കാര്‍ പരസ്പരം ചോദിച്ചു തുടങ്ങി.ഒരു മാസം മുമ്പുവരെ ഭരണകക്ഷി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞവര്‍ക്കൊന്നും ഇപ്പോള്‍ ആ ഉറപ്പില്ല.

കടന്നു പോയ കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ രാജ്യത്ത് മാറ്റത്തിന്റെ വലിയ കാറ്റ് വരുന്നുണ്ടെന്ന സൂചനകളാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ നല്കുന്നത്.ഫിനഗേല്‍ പാര്‍ട്ടി ഉയര്‍ത്തി വിട്ട വികസനത്തിന്റെ വലിയ സുവിശേഷമൊന്നും ജനം വിശ്വസിച്ചില്ല എന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ വെളിവാക്കുന്നത്.
ഇന്നലെ മൂന്നു ഒപ്പീനിയന്‍ പോളുകളുടെ റിസല്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പുറത്തു വന്നത്.
സണ്ടേ ബിസിനസ് പോസ്റ്റ്റെഡ് സീ പോള്‍ റിസള്‍ട്ട് (ബ്രാക്കറ്റില്‍ മുന്‍ വോട്ടെടുപ്പുകളുമായുള്ള വ്യത്യാസം)op pl
ഫിനഗേല്‍ 31%(+2)
ഷിന്‍ ഫെയിന്‍ 17%(_2)
ലേബര്‍ 10%(മാറ്റമില്ല)
ഫിയനാ ഫെയില്‍ 17 %(മാറ്റമില്ല)
സണ്ടേ ടൈംസ് ബിഹേവിയര്‍ പോള്‍ റിസള്‍ട്ട്op2
ഫിനഗേല്‍ 28%(3 )
ഷിന്‍ ഫെയിന്‍ 17%(+1)
ലേബര്‍ 8 %(+2)
ഫിയനാ ഫെയില്‍ 20 %(മാറ്റമില്ല)
സണ്ടേ ഇന്‍ഡിപെണ്ടന്റ്‌റ്മില്‍ വാര്‍ഡ് ബ്രൌണ്‍ പോള്‍ റിസല്‍ട്ട്op 3
ഫിനഗേല്‍ 27 %(-2)
ഷിന്‍ ഫെയിന്‍ 21 %(മാറ്റമില്ല)
ലേബര്‍ 6 %(+1)
ഫിയനാ ഫെയില്‍ 22 %(_ 2)

158 അംഗ സഭയില്‍ 40 സീറ്റെങ്കിലും സ്വതന്ത്രര്‍ നേടുമെന്നതില്‍ എല്ലാ സര്‍വേകളിലും ഉറപ്പു പറയുമ്പോള്‍ ബാക്കിയുള്ള സീറ്റുകള്‍ക്കായി വേണം രാഷ്ട്രീയ കക്ഷികള്‍ പൊരുതാന്‍.
ഇന്നലെ പുറത്തിറങ്ങിയ ഐറിഷ് ടൈംസ് എം ആര്‍ ബി ഐ പോളിംഗ് ഫലങ്ങള്‍ അനുസരിച്ച് 63 ശതമാനം പേരും ഭരണമാറ്റം ആവശ്യപ്പെടുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 37 സീറ്റിന്റെ പകിട്ടുമായി മുന്നേറിയ ലേബര്‍ പാര്‍ട്ടിയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.വെറും 12 സീറ്റുകളിലാണ് അവരുടെ ജയപ്രതീക്ഷ.ഒറ്റ സംഖ്യയിലേയ്ക്ക് ഉപപ്രധാനമന്ത്രിയുടെ പാര്‍ട്ടി ഒതുങ്ങേണ്ടി വന്നാലും അത്ഭുതപ്പെടാനില്ലെന്ന് പ്രവചനങ്ങള്‍ പറയുന്നു.

നിലവിലുള്ള മന്ത്രിമാരില്‍ ബ്രെണ്ടന്‍ ഹൌളിനും ഏതാനം സഹ മന്ത്രിമാരും ഒഴികെ,എന്തിന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ പോലും പരാജയ ഭീതിയിലാണ്.

അതേ സമയം പ്രധാനമന്ത്രിയുടെ ഫിനഗേല്‍ വോട്ടിംഗ് ശതമാനം താഴ്ന്നാലും 50 സീറ്റുകള്‍ വരെ പിടിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.ഇന്നലെ നടന്ന അഭിപ്രായ വോട്ടെടുപ്പിലും 2 ശതമാനം വോട്ടു വീണ്ടും കുറഞ്ഞ ഫിനഗേല്‍ അത്തരമൊരു നിലവാരത്തിലേയ്ക്ക് എത്തുമെന്ന് പക്ഷെ സാധാരണ ബുദ്ധിക്കു നിരീക്ഷിക്കാനാവില്ല.എങ്കിലും ഏറ്റവും മെച്ചപ്പെട്ട പ്രകടനം എന്ട കെന്നിയുടെ പാര്‍ട്ടിയുടേത് തന്നെയാവും.

ഫിനാഗേല്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുകയാണെന്നും, സാധാരണക്കാരുടെ ചോദ്യങ്ങളില്‍ നിന്നും എന്‍ഡാ കെന്നി ഓടിയൊളിക്കുകയാെണെന്നും ആരോപിച്ച് മുന്നേറുന്ന ഫിയനാ ഫെയില്‍ ഗ്രാമീണ മേഖലയില്‍ മുന്നേറ്റം തുടരുന്നുണ്ട്.ഫിനാഗേല്‍ രാജ്യവ്യാപകമായി നിലവിലുള്ള ബഹു ഭൂരിപക്ഷം സീറ്റുകളിലും പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജലക്കരം,അടക്കമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് ജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചു സ്ഥാനങ്ങള്‍ വരെയുള്ള മണ്ഡലങ്ങളില്‍ ഒരു സീറ്റ് പാര്‍ട്ടിയ്ക്ക് ഉറപ്പാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന മാര്‍ട്ടിന്‍ പ്രധാനമന്ത്രിയ്ക്കുള്ള കുപ്പായം തയ്പ്പിച്ചു കഴിഞ്ഞു.’രാജ്യത്ത് 20 %വോട്ടര്‍മാര്‍ ഫിയാന ഫാളിന് സ്വന്തമായി ഉണ്ട്.കഴിഞ്ഞ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ പോലും രാജ്യവ്യാപകമായി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും മാര്‍ട്ടിന്‍ ഓര്‍മിച്ചു.

Scroll To Top