Friday October 20, 2017
Latest Updates

ആശങ്കയില്ലാതെ ലിയോ വരദ്കര്‍, ജനപിന്തുണയുടെ നെറുകയില്‍ സൈമണ്‍ കോവ്നെ

ആശങ്കയില്ലാതെ ലിയോ വരദ്കര്‍, ജനപിന്തുണയുടെ നെറുകയില്‍ സൈമണ്‍ കോവ്നെ

ഡബ്ലിന്‍ :ഫിനഗല്‍ നേതൃ പോരാട്ടത്തില്‍ സൈമണ്‍ കോവ്നെയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് ആര്‍ടി.ഇ പോള്‍ വോട്ടെടുപ്പ്.പൊതുജനങ്ങളില്‍ ഭൂരിപക്ഷവും കോവ്നെ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ്  അഭിപ്രായ ഫലം സൂചിപ്പിക്കുന്നത്.

39 ശതമാനം പേരും കോവ്നെയെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് ലിയോ വരദ്കറെ ആവശ്യപ്പെട്ടത്.24 ശതമാനം ആളുകള്‍ മൗനം പാലിച്ചു വോട്ടെടുപ്പില്‍ അയര്‍ലണ്ടിന്റെ ഭാവി നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തിരിഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി മെമ്പര്‍മാരായ വോട്ടര്‍മാരും,ജനപ്രതിനിധികളും ആണെങ്കിലും ആണെങ്കിലും കോവ്‌നെയ്ക്ക് ലഭിക്കുന്ന ജനകീയ പിന്തുണയുടെ വര്‍ദ്ധനവ് മുമ്പുള്ള തീരുമാനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരു പക്ഷം പാര്‍ട്ടി വോട്ടര്‍മാരെ സ്വാധീനിക്കുന്നതായും വാര്‍ത്തകളുണ്ട്.

പക്ഷെ വോട്ടവകാശമുള്ള അംഗങ്ങളില്‍ കൂടുതലും വരദ്കര്‍ പക്ഷത്തിന്റെ കൂടെ തന്നെ നിലനില്‍ക്കുന്നതയാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകളും.

ആര്‍ടിഇയ്ക്കുവേണ്ടി അമാരാച് റിസേര്‍ച് നടത്തിയ അഭിപ്രായ സര്‍വെയില്‍ അയര്‍ലണ്ടിന്റെ രാഷ്ട്രീയകൂട്ടുകെട്ടിനെക്കുറിച്ചും പൊതുജനങ്ങളോട് ആരാഞ്ഞു.യൂറോപ്യന്‍ യൂണിയനുമായുള്ള ബാന്ധവത്തെയാണ് 65 ശതമാനവും തിരഞ്ഞെടുത്തത്.25 ശതമാനം പേര്‍ യുകെയുമായി കൂട്ടുകൂടാനും മൂന്നു ശതമാനം പേര്‍ അമേരിക്കയുമായി കൂടാനും പറഞ്ഞപ്പോള്‍ ഏഴ് ശതമാനം അഭിപ്രായം പറഞ്ഞില്ല.

45 ശതമാനം ആളുകള്‍ പബ്ലിക് ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് ഇല്ലാതാക്കുന്നതിനെ 45 ശതമാനം അനുകൂലിച്ചപ്പോള്‍ 33 ശതമാനം എതിര്‍ത്തു. 22 ശതമാനം പ്രതികരിച്ചില്ല.

Scroll To Top