Sunday December 11, 2016
Latest Updates

കേരളത്തില്‍ ഇടതു മുന്നണി വിജയം നേടുമെന്ന് സര്‍വേ

കേരളത്തില്‍ ഇടതു മുന്നണി വിജയം നേടുമെന്ന് സര്‍വേ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടുമെന്ന് സര്‍വേ. സോളാര്‍ കേസ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും സര്‍വേ പറയുന്നു.

ഇന്ത്യ ടിവിസി വോട്ടര്‍ സര്‍വേയില്‍ 149 സീറ്റില്‍ 86 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നു പറയുന്നു. യു.ഡി.എഫ് 53 സീറ്റുകള്‍ നേടും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കും.

സോളാര്‍ കേസ് യുഡിഎഫിന്റെ വോട്ടു വിഹിതം കുറയ്ക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ വോട്ടുവിഹിതം 45.8 ല്‍ നിന്ന് 41.3 ആയി കുറയും.

43.8 ശതമാനം വോട്ടു വിഹിതം എല്‍ഡിഎഫിനും 10 ശതമാനം എന്‍ഡിഎയ്ക്കും അഞ്ചു ശതമാനം മറ്റുള്ളവര്‍ക്കും ലഭിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

ആറ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാടിവിസി വോട്ടര്‍ സര്‍വേ പറയുന്നു. ബംഗാളില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നെന്നും വ്യക്തമാക്കുന്ന അഭിപ്രായങ്ങളാണ് സര്‍വേയുടെ ഭാഗമായി ലഭിച്ചത്. എന്നാല്‍ ബംഗാളില്‍ നേരിയ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയേക്കാമെന്നും സര്‍വ്വേ പറയുന്നു.

294 അംഗസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താനാണ് സാധ്യതയെന്നും സര്‍വേ വ്യക്തമാക്കി. അതേസമയം, 2011 ലേതിനേക്കാള്‍ കാര്യമായ എണ്ണം സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ നേടും. 2011ല്‍ 60 സീറ്റുകളായിരുന്നു ഇടതുപാര്‍ട്ടികളുടെ ലെഫ്റ്റ് ഫ്രണ്ട് നേടിയത്. ഇത് 104 ആയി വര്‍ധിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് 160 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 42 ല്‍നിന്ന് 24ആയി കുറയും. ബിജെപി നാലു സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു.

തമിഴ്‌നാട്ടില്‍ ഇടതുപക്ഷം ഉള്‍പ്പെടുന്ന മൂന്നാം മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നും സര്‍വ്വേ പറയുന്നു.ആസാമില്‍ ബി ജെ പി മുന്നേറ്റം നടത്തിയേക്കും എന്നാണ് കണ്ടെത്തല്‍.

Scroll To Top