Wednesday January 24, 2018
Latest Updates

ഇന്ത്യന്‍ എംബസിയില്‍ പരാതി പരിഹാരത്തിനുള്ള ‘ഓപ്പണ്‍ ഹൗസ്’

ഇന്ത്യന്‍ എംബസിയില്‍  പരാതി പരിഹാരത്തിനുള്ള ‘ഓപ്പണ്‍ ഹൗസ്’

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ആവലാതികള്‍ പരിഹരിക്കാനും ഇന്ത്യക്കാരുടെ ഇന്ത്യന്‍ എംബസിയിലെ സേവനങ്ങളെക്കുറിച്ച് പരാതിയുള്ളവര്‍ക്കും അത് നേരിട്ട് എംബസി ഉദ്യോഗസ്ഥന്മാരെ അറിയിക്കാനുള്ള വേദി ഒരുങ്ങുന്നു.അമ്പാസിഡര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരും പങ്കെടുക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന്(ബുധനാഴ്ച്ച)നടത്തപ്പെടും .

എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച്ചകളില്‍ രാവിലെ 11 മണി മുതല്‍ 12 വരെ ഓപ്പണ്‍ ഹൗസ് നടത്തപ്പെടുന്നത്.എംബസിയിലെ ഇടപാടുകാര്‍ക്കുണ്ടാകുന്ന പ്രശ്‌നപരിഹാരത്തിനുള്ള വേദിയായിരിക്കും ഈ ഓപ്പണ്‍ ഹൗസ്.ഏതെങ്കിലും വിധത്തിലുള്ള പരാതിയുള്ളവര്‍ മൂന്നാം ബുധനാഴ്ച്ചകളില്‍ രാവിലെ 11 മണിയ്ക്ക് തന്നെ ഇന്ത്യന്‍ എംബസി ഓഫിസില്‍ ചേരുന്ന ഓപ്പണ്‍ ഹൗസില്‍ എത്തണമെന്നു ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് അഭ്യര്‍ഥിച്ചു.പരാതിയില്ലാതെ ,എല്ലാവര്‍ക്കും മികച്ച സേവനം ലഭ്യമാക്കുകയാണ് എംബസിയുടെ ലക്ഷ്യമെന്നു അമ്പാസിഡര്‍ അറിയിച്ചു.
ഇന്നത്തെ ഓപ്പണ്‍ ഹൌസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  രാവിലെ 11 മണിയ്ക്ക് ഇന്ത്യന്‍ എംബസിയില്‍ എത്തണം.

Scroll To Top