Monday September 25, 2017
Latest Updates

കോര്‍ക്കില്‍ ഓപ്പല്‍ സഫീറ കാറിന് വീണ്ടും തീ പിടിച്ചു 

കോര്‍ക്കില്‍ ഓപ്പല്‍ സഫീറ കാറിന് വീണ്ടും തീ പിടിച്ചു 

കോര്‍ക്ക് :കോര്‍ക്കിലെ പാസ്സേജ് വെസ്റ്റില്‍ വ്യാഴാഴ്ച വീണ്ടും ഒരു ഓപ്പല്‍ സാഫിറാ കൂടി തീപിടിച്ചതോടെ വാഹന ഉടമകള്‍ സംഭീതിയിലായി.ഐറിഷ് മാര്‍ക്കറ്റില്‍ ഓടി കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഓപ്പല്‍ കാറുകള്‍ തിരിച്ചു വിളിച്ചേക്കുമെന്ന സൂചന ഇതോടെ ഉയര്‍ന്നിട്ടുണ്ട്. 

കാറിന്റെ ഡാഷ് ബോഡില്‍ തീ കണ്ടതോടെ, കാറിന്റെ ഉടമസ്ഥന്‍ സുരക്ഷിതനായി പുറത്തിറങ്ങിയെങ്കിലും, വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചു. അയര്‍ലണ്ടിലും യൂകെയിലുമായി ഈ സീരിസിലെ നിരവധി കാറുകള്‍ ഇതിനകം തീപിടിച്ചിട്ടുണ്ട്. 

ഓപ്പല്‍ കമ്പനി ഇത് സംബന്ധിച്ചു നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. 2005 നു 2014 നും ഇടയില്‍ ഇറങ്ങിയ സാഫിറാ ബി മോഡല്‍ കാറുകള്‍ക്കാണ് ഈ പ്രശ്‌നം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹീറ്റിംഗ്, വെന്റിലേഷന്‍ സിസ്റ്റത്തിലാണ് തീ പടരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ്‌ന്തെങ്കിലും ആശങ്കകള്‍ ഉള്ളവര്‍ എത്രയും വേഗം അവരുടെ ഓപ്പല്‍ ഡീലറെ കണ്ട് വാഹനം പരിശോധിപ്പിക്കണമെന്നും ഇതിനായി പണം നല്‍കേണ്ടതില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Scroll To Top