Wednesday February 22, 2017
Latest Updates

തീപിടുത്ത ഭീഷണി:അയര്‍ലണ്ടില്‍ നിന്നും ഓപ്പലിന്റെ സാഫീറ ബി മോഡല്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു

തീപിടുത്ത ഭീഷണി:അയര്‍ലണ്ടില്‍ നിന്നും ഓപ്പലിന്റെ സാഫീറ ബി മോഡല്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു

ഡബ്ലിന്‍ :ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഓപ്പലിന്റെ അയര്‍ലണ്ടിലുള്ള സാഫീറ ബി മോഡല്‍ കാറുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കമ്പനി ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.ഇത് രണ്ടാം തവണയാണ് ഓപ്പല്‍ കാറുകള്‍ വിപണിയില്‍ നിന്നും തിരിച്ച് വിളിക്കുന്നത്.

കാറിന്റെ മോട്ടോര്‍ റെസിസ്റ്റര്‍ സംവിധാനത്തില്‍ ഉണ്ടാകുന്ന തകരാറുകളാണ് തീപിടിക്കുന്നതിന് കാരണമെന്നാണ് കമ്പനി വ്യക്ത്മാക്കുന്നത്. കാറിന്റെ വെന്റിലേഷന്‍ സിസ്റ്റത്തില്‍ നിന്നാണ് തീ പടരുന്നത്.8000 കാറുകളായിരിക്കും വിപണിയില്‍ നിന്നും തിരിച്ച് വിളിക്കുന്നത് .

തിരിച്ച് വിളിക്കുന്ന കാറുകളുടെ പവ്വര്‍ സിസ്റ്റത്തില്‍ പൂര്‍ണമായ അഴിച്ച് പണികള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞ ഒക്ടോബറില്‍ കോര്‍ക്കില്‍ വച്ച് സാഫീറ ബി മോഡല്‍ കാറിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായിരുന്നു

Scroll To Top