Tuesday December 06, 2016
Latest Updates

വിഴിഞ്ഞം പദ്ധതി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്

വിഴിഞ്ഞം പദ്ധതി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ആരുശ്രമിച്ചാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ആരെയെങ്കിലും വച്ച് പദ്ധതി നടത്താനാണ് പരിപടിയെങ്കില്‍ നടക്കില്ലെന്ന് വി എസ് അചുദാനന്ദനും. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്കേറ്റം അരങ്ങേറിയത്.

സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകതന്നെചെയ്യുമെന്നും, പ്രതിപക്ഷം ക്രിയാത്മകമായ ഏന്ത് നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നല്‍ വിഴിഞ്ഞം പദ്ധതി ആരെങ്കിലും നടപ്പാക്കിയാല്‍ പോരെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രതികരണം. തുറമുഖം പൊതുമേഖലയില്‍ തന്നെ നടപ്പാകണം. സംസ്ഥാനത്തിന്റെ താത്പര്യം സ്വകാര്യ മേഖലയ്ക്ക് അടിയറവയ്ക്കാന്‍ അനുവദിക്കില്ല. തുടര്‍ന്ന് വിഴിഞ്ഞം പദ്ധതി ആരെകൊണ്ടെങ്കിലും എങ്ങനെയെങ്കിലും നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍, രാജ്യത്തിന് മാതൃകയായ നെടുമ്പാശേരി വിമാനത്താവളം അടക്കമുള്ളവരെ ഇടതുപക്ഷം എതിര്‍ത്തിട്ടില്ലേയെന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. അരുവിക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം വിജയകുമാറിനുവേണ്ടിയാണ് പ്രതിപക്ഷം ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിജയകുമാര്‍ തുറമുഖമന്ത്രി ആയിരുന്നപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്തിരുന്ന പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നതിലാണ് എതിര്‍പ്പെന്നും അദ്ദേഹം ആരോപിക്കുന്നു.

വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും എല്‍.ഡി.എഫിന്റെ കാലത്തും വ്യവസായ പ്രമുഖരുമായടക്കം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് തുറമുഖമന്ത്രി കെ ബാബു പറഞ്ഞു. ബാര്‍ കോഴ വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പ്രക്ഷുബ്ദമായിരുന്നു.

 

Scroll To Top