Saturday October 20, 2018
Latest Updates

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ തട്ടിപ്പ് ഇരട്ടിയായി,എത്ര കൊണ്ടിട്ടും പഠിക്കാതെ ലാഭം തേടി ജനം പായുന്നത് കെണി ഒരുക്കി കാത്തിരിക്കുന്നവരുടെ പിന്നാലെ !

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ തട്ടിപ്പ് ഇരട്ടിയായി,എത്ര കൊണ്ടിട്ടും പഠിക്കാതെ ലാഭം തേടി ജനം പായുന്നത് കെണി ഒരുക്കി കാത്തിരിക്കുന്നവരുടെ പിന്നാലെ !

ഡബ്ലിന്‍:ഓണ്‍ലൈന്‍ വ്യാപാര മേഖലയിലുള്ള ജനങ്ങളുടെ അമിത വിശ്വാസ്യത മുതലെടുത്തുകൊണ്ട് അയര്‍ലണ്ടിലെ പല വ്യാജവെബ്‌സൈറ്റുകളും വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നതായി കണ്ടെത്തി. ഇത്തരത്തിലുള്ള വ്യാജവെബ്‌സൈറ്റുകളെ ഉപഭോക്താക്കള്‍ തിരിച്ചറിയണമെന്നു ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു.

വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ സാധനങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ താല്പര്യത്തെയാണ് ഇത്തരത്തിലുള്ള  വ്യാജവെബ്‌സൈറ്റുകളും മുതലെടുക്കുന്നത്. അതിനാല്‍ പെട്ടന്നുണ്ടാകുന്ന ആകാംഷകൊണ്ടോ താല്പര്യം കൊണ്ടോ വെബ്‌സൈറ്റുകളുടെ നിജസ്ഥിതി പരിശോധിക്കാതെ സാധനങ്ങള്‍ വാങ്ങുന്ന പ്രവണത ഒഴിവാക്കണം എന്ന് നാറ്റ്വെസ്റ്റ് , ഓര്‍മ്മപ്പെടുത്തുന്നു .

പണമടച്ചിട്ടും സാധനങ്ങള്‍ ലഭിക്കാതെ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്ന അവസ്ഥ സാധാരണമാണ്. ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കാതെ പണമിടപാടുകള്‍ നടത്താനുള്ള ആളുകളുടെ സ്വാഭാവിക സന്നദ്ധതയെയാണ് സ്‌കാമര്‍മാര്‍ ഇവിടെ മുതലെടുക്കുന്നത്..

ഇത്തരം കബളിപ്പിക്കലുകള്‍ ഒഴിവാക്കാന്‍ ആളുകള്‍ ‘വാങ്ങല്‍’ ബട്ടണ്‍ ക്ലിക്കുചെയ്യുന്നതിന് മുമ്പായി രണ്ടുതവണ എങ്കിലും വെബ്‌സൈറ്റുകള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനായി കമ്പനിയുടെ വിലാസവും മറ്റ് വിശദാംശങ്ങളും ശരിയാണെന്നു ഉറപ്പുവരുത്തണം.

റൊമാന്‍സ് സ്‌കാമുകള്‍ എന്ന പേരില്‍ മറ്റൊരു അപകടവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു മിക്കപ്പോഴും വെബ്സൈറ്റുകള്‍ ഇരകളെ തങ്ങളുടെ വിശ്വാസ്യത കൈവരിക്കാനായി നടത്തുന്ന പല ‘ചാറ്റ് ‘വേദികളും കെണികളാണെന്നു ആളുകള്‍ തിരിച്ചറിയാറില്ല ഇത്തരത്തിലുള്ള കബളിപ്പിക്കലുകള്‍ നടന്നാല്‍ ഉടനടി ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെടണമെന്ന് നാറ്റ്വെസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു.

അവധിദിനങ്ങളുടെ പേരിലാണ് മറ്റൊരുതരം തട്ടിപ്പു നടന്നു വരുന്നത് അവധിദിവസങ്ങളില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളും ആകര്‍ഷകങ്ങളായ വ്യത്യസ്തമായ പാക്കേജുകളുമായി തട്ടിപ്പുകാര്‍ ഉപഭരോക്താക്കളെ സമീപിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിലേറെയും തട്ടിപ്പുകാര്‍ അവധിദിന ആഘോഷങ്ങള്‍ക്കുള്ള ആളുകളുടെ അമിതാവേശത്തെ മുതലെടുക്കുകയാണെന്നു മനസിലാകുന്നത് പിന്നീട് കബളിപ്പിക്കപ്പെടുബോള്‍ മാത്രമാണ്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വേണ്ടവിധം ചിന്തിച്ചു മാത്രം പണമിടപാടുകള്‍ നടത്തുക,ആളുകളുടെ പ്രേരണക്കോ സമ്മര്‍ദത്തിനോ വഴങ്ങി കാര്യങ്ങള്‍ ചെയ്യരുത് എന്ന് നിയമവിദഗ്ധരും ഓര്‍മപ്പെടുത്തുന്നു.

തട്ടിപ്പിന് ഇരയാകുന്നതില്‍ നിന്നും സ്വയം സംരക്ഷിക്കുന്നതിനായി, ഓണ്‍ലൈനില്‍ ബ്രൌസ് ചെയ്യുമ്പോളും ഫോണ്‍ കോളുകള്‍ വരുമ്പോഴും ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് നാറ്റ്വെസ്റ്റിലെ വ്യക്തിഗത ബാങ്കിങ് മാനേജിംഗ് ഡയറക്ടര്‍ ജേന്‍ ഹോവാര്‍ഡ് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top