Thursday December 08, 2016
Latest Updates

ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസിന് റോമിങ് ഏര്‍പ്പെടുത്താന്‍ ഇ.യു ധാരണ

ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസിന് റോമിങ് ഏര്‍പ്പെടുത്താന്‍ ഇ.യു ധാരണ

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അതിര്‍ത്തി തടസ്സമില്ലാതെ ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസുകളായ സ്‌കൈ, നെറ്റ് ഫ്‌ലക്‌സ് , ചാനല്‍ പ്ലസ് തുടങ്ങിയവ ഉപയോഗിക്കാമെന്ന് ഇ.യു ധാരണ. ഇതിന് റോമിങ് നിരക്ക് ഈടാക്കും. ഇതോടെ വിദേശയാത്ര (യൂറോപ്യന്‍ യൂണിയനുള്ളില്‍) നടത്തുന്നവര്‍ക്ക് സ്‌കൈ ടി.വി നൗ, പ്രോ സീബന്‍സാറ്റ് 1, മക്‌സ് ഡോം ടി.വി (ജര്‍മനി), നെറ്റ്ഫല്‍ക്‌സ് (ഫ്രാന്‍സ്) എന്നിവ എല്ലാ ഭാഷകളിലും ലഭിക്കും.

എന്നാല്‍ ഈ സംവിധാനം നിലവില്‍ വരാന്‍ 2017 എങ്കിലും ആകുമെന്നാണ് കരുതുന്നത്. 2017ഓടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യുമ്പോള്‍ യൂറോപ്യന്‍ യൂണിയനുള്ളില്‍ റോമിങ് ഒഴിവാക്കാനുള്ള തീരുമാനം നേരത്തെ എടുത്തിട്ടുണ്ട്.

അതേസമയം അതിരുകളില്ലാതെ സേവനം ലഭിക്കുന്നതോടെ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരും, ഫിലിം സ്റ്റുഡിയോകളും പരിപാടികള്‍ പ്രദര്‍ശിപ്പിക്കാനായി കൂടുതല്‍ പണം ആവശ്യപ്പെടുമോ എന്ന ആശങ്കയിലാണ് ടി.വി പ്രക്ഷേപകര്‍.

 

Scroll To Top