Thursday July 27, 2017
Latest Updates

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഡലിവറി കൃത്യമായി ലഭിക്കാത്തവരുടെ എണ്ണം പെരുകുന്നു,ഓണ്‍ ലൈനില്‍ കുരുങ്ങിയത്  ഒരു മില്യന്‍ പേരോളം 

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഡലിവറി കൃത്യമായി ലഭിക്കാത്തവരുടെ എണ്ണം പെരുകുന്നു,ഓണ്‍ ലൈനില്‍ കുരുങ്ങിയത്  ഒരു മില്യന്‍ പേരോളം 

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ വ്യാപാരം നാള്‍ക്കുനാള്‍ കൂടുമ്പോഴും ഇതു സംബന്ധിച്ച പരാതികളും ‘ ഏറുന്നു.സൗകര്യത്തിന്റെയും മറ്റും പേരില്‍ ആളുകള്‍ കൂട്ടത്തോടെ ഓണ്‍ലൈന്‍ വിപണിയിലേക്കു ചുവടുമാറുമ്പോഴും പ്രോഡക്ട് ഡെലിവറി സമ്പ്രദായത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന് പിസിഎ പ്രഡിക്ട് നടത്തിയ ഗവേഷണഫലം ഞെട്ടിക്കുന്നതാണ്.

രാജ്യത്തെ ഒരു മില്യന്‍ ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ‘ഡലിവറി’ പ്രശ്നങ്ങള്‍ നേരിടുകയാണെന്നാണ് വിവരം.രാജ്യത്തെ 12ശതമാനത്തോളം പേരാണ് ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ബുക്ക് ചെയ്ത സാധനങ്ങള്‍ അകാരണമായും അനിശ്ചിതമായി വൈകുന്നുവെന്നതാണ് ഏറ്റവും കൂടുതലായി ഉയര്‍ന്നുവന്ന പരാതികള്‍.

ഓണ്‍ലൈന്‍ ഷോപ്പിംഗിലുള്‍പ്പെട്ട 67%പേരും കിട്ടാതെ പോയ ഡലിവറിക്കു പിന്നാലെയാണ്. മേല്‍ലവിലാസക്കാരനെ കണ്ടെത്താതെ തിരിച്ചയക്കല്‍, ഗുണനിലവാര പ്രശ്നങ്ങള്‍, തകരാറോടെയുള്ള ഡലിവറികള്‍ തുടങ്ങി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നീളുന്നു.ഈ പ്രശ്നങ്ങള്‍ റീടെയ്ലേഴ്സിന്റെ വകയല്ലെന്നാണ് 28% പേരും പറയുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയവരില്‍ 12%പേരുടെ പത്ത് ഇടപാടുകളും പ്രശ്നം നിറഞ്ഞതായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.അയര്‍ലണ്ടുകാരില്‍ 40%വും ഒരുമാസത്തിലൊരിക്കലെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരുമാണ്.അതിലൂടെ ചെലവിടുന്നത് 12.3ബില്യന്‍ യൂറോയാണ്.

പരാതികളേറുകയാണെങ്കിലും അയര്‍ലണ്ടിലെ ആളുകള്‍ ഇപ്പോഴും ഓണ്‍ലൈന്‍ വിപണിക്കു പിന്നാലെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ 850000 യൂറോയാണ് ഐറീഷ് ജനത ഓണ്‍ലൈനിനായി ചെലവിടുന്നത്.എന്നിരുന്നാലും ഓണ്‍ലൈന്‍ വിപണിയെ പിന്നോട്ടടിക്കുന്നതാണ് ഡലിവറി പ്രശ്നങ്ങളെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലിലൊന്നു പേരും ശരാശരി നിലവാരമേ ഓണ്‍ ലൈന്‍ വിപണി പുലര്‍ത്തുന്നുള്ളുവെന്നാണ് പറയുന്നത്.

Scroll To Top