Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ ജനങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇയു ടാക്സ് ഉണ്ടായേക്കാമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

അയര്‍ലണ്ടിലെ ജനങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇയു ടാക്സ് ഉണ്ടായേക്കാമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളല്ലാത്ത ചില രാജ്യങ്ങളില്‍ നിന്നും വരുന്ന സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇയു ടാക്സ് ഏര്‍പ്പെടുത്തിയിട്ടുണ്ടാകാമെന്ന് റവന്യൂ കമ്മിഷന്‍ അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം ടാക്സുകള്‍ കൂടാതെയുള്ള വിലയാകും സൈറ്റില്‍ കാണിക്കുക. ഇത് ഡെലിവറിക്കെത്തുമ്പോള്‍ പ്രതീക്ഷിച്ചതിലും ഏറെയാകും വില.

ആല്‍ക്കഹോള്‍, ടൊബാക്കോ എന്നിവ ഇയുവിന് പുറത്തേയ്ക്ക് പോകുമ്പോഴും, ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യുമ്പോഴും ടാക്സ് ചുമത്താറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവാരമില്ലാത്ത വ്യാജ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് ഉണ്ടാകാം.

70,000ലേറെ പാഴ്സലുകള്‍ക്ക് രാജ്യത്ത് കഴിഞ്ഞ വര്‍ഷം ശരാശരി 33 യൂറോ വീതം ടാക്സ് ചുമത്തിയിട്ടുണ്ട്. ഇയുവിന് പുറത്തുള്ള രാജ്യങ്ങളിലെ വസ്തുക്കള്‍ ഈ ടാക്സ് നല്‍കിയാല്‍ മാത്രമേ ഇവിടെ ഡെലിവര്‍ ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ആല്‍ക്കഹോള്‍, ടൊബാക്കോ എന്നിവ ഇയുവിന് ഉള്ളില്‍ നിന്നാണെങ്കില്‍പോലും അധിക ടാക്സ് നല്‍കേണ്ടിവരും. അതിനാല്‍ ഓണ്‍ലൈനില്‍ 12 ബോട്ടില്‍ വൈനിന് 60 യൂറോ ആണെങ്കില്‍, അത് ഡെലിവറിക്കെത്തുമ്പോള്‍ 120 യൂറോ നല്‍കേണ്ടിവരും.

Scroll To Top