Sunday December 11, 2016
Latest Updates

ഓണ്‍ലൈനില്‍ കളിയാക്കല്‍ നിര്‍ത്തിക്കോ;അല്ലെങ്കില്‍ ജയിലില്‍പ്പോകും

ഓണ്‍ലൈനില്‍ കളിയാക്കല്‍ നിര്‍ത്തിക്കോ;അല്ലെങ്കില്‍ ജയിലില്‍പ്പോകും

ഡബ്ലിന്‍:ഓണ്‍ലൈന്‍ വഴി കളിയാക്കുന്നതും ശല്യം ചെയ്യുന്നതും ഇനിമുതല്‍ കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് അയര്‍ലണ്ടിലും പുതിയ നിയമം നിലവില്‍ വന്നു.മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങളിലൂടെ താരതമ്യേനെ കുറഞ്ഞ ശിക്ഷയെ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ ‘അവയെ ‘കാലാനുസൃതം ‘പരിഷ്‌കരിച്ചിരിക്കുക’യാണ് ഇപ്പോള്‍.

ഇത്തരം പ്രവൃത്തികള്‍ പലരെയും മാനസികമായി തളര്‍ത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്. പലരെയും ഇത് ആത്മഹത്യയിലേയ്ക്ക് പോലും നയിക്കുന്നു.

മനപ്പൂര്‍വം ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ കളിയാക്കല്‍, അപമാനിക്കല്‍, അവരുടെ സമ്മതമില്ലാതെ സ്വകാര്യ ഫോട്ടോ പോസ്റ്റ് ചെയ്യല്‍-( 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം) സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഷെയര്‍ ചെയ്യല്‍-(ആറു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റം)എന്നിവയൊക്കെ നിയമപ്രകാരം താഴെ പറയുന്നവ കുറ്റകൃത്യങ്ങളാണ്

Scroll To Top