Wednesday November 22, 2017
Latest Updates

ഓണ്‍ലൈന്‍ ക്രിമിനലുകള്‍ക്കെതിരെ ജാഗ്രതൈ…ലൈംഗിക ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണി;പിഞ്ച് കുട്ടികള്‍ ജീവനൊടുക്കുന്നു,സംഭവങ്ങള്‍ ആണ്‍ കുട്ടികളെ കേന്ദ്രീകരിച്ചെന്ന് ഗാര്‍ഡ

ഓണ്‍ലൈന്‍ ക്രിമിനലുകള്‍ക്കെതിരെ ജാഗ്രതൈ…ലൈംഗിക ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണി;പിഞ്ച് കുട്ടികള്‍ ജീവനൊടുക്കുന്നു,സംഭവങ്ങള്‍ ആണ്‍ കുട്ടികളെ കേന്ദ്രീകരിച്ചെന്ന് ഗാര്‍ഡ

ഡബ്ലിന്‍ : ലൈംഗിക ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ പേരില്‍ പിഞ്ച് കുട്ടികള്‍ ജീവനൊടുക്കുന്നു.ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ പെരുകുകയാണെങ്കിലും നാണക്കേട് ഭയന്ന് ഒട്ടേറെപ്പേരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് യൂറോപോള്‍ വെളിപ്പെടുത്തുന്നു.ഓണ്‍ലൈനില്‍ അതിക്രമിച്ചു കയറിയുള്ള ഒരു തരം ആക്രമണമാണിത്. ഇതിനെ സെക്സ്റ്റോര്‍ഷന്‍ എന്നാണ് വിളിക്കുന്നത്.

എട്ടുവയസ് മുതല്‍ പ്രാമായുള്ള  കുട്ടികളാണ് ഇപ്പോഴത്തെ ടാര്‍ജറ്റെന്ന് യൂറോ പോള്‍ പറയുന്നു.കൂടുതല്‍ സാമ്പത്തിക ലാഭത്തിനായി പെണ്‍കുട്ടികളക്കാള്‍ ആണ്‍കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.അതേസമയം വ്യക്തവും സ്പഷ്ടവുമായ വസ്തുക്കള്‍ക്കായാണ് പെണ്‍കുട്ടികളെ ഫോക്കസ് ചെയ്യുന്നത്.

സംഘടിതമായ രീതിയില്‍ മറ്റു ദേശങ്ങളില്‍ നിന്നും പോലുമാണ് ഇത്തരം ക്രിമിനലുകള്‍ അയര്‍ലണ്ടിലെ കുട്ടികളെ തേടിയെത്തുന്നത്.

ഇത്തരത്തില്‍ ഭീഷണിയില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ക്കെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന് യൂറോപോള്‍ ‘സേ നോ’ പ്രോഗ്രാം ആരംഭിച്ചു.പത്തു മിനിറ്റ് നീളുന്ന വീഡിയോയാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യഘടകം. കൗമാരക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുടെയും കഥയാണ് പ്രമേയം.ഇവരുടെ ചാറ്റിംഗിനിടയില്‍ നുഴഞ്ഞു കയറുന്ന ഓണ്‍ലൈന്‍ ക്രിമിനലുകള്‍ ഭീഷണിയിലൂടെ ചൂഷണം ചെയ്യുന്നതാണ് വീഡിയോ.ഇതിനെ വിജയകരമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് വീഡിയോ പറയുന്നു.

ഓണ്‍ലൈനിലുള്ള സെക്ഷ്വല്‍ ചാറ്റിംഗ് ഒഴിവാക്കുക. ആദ്യം തന്നെ നോ പറയുക. ഇനി ഇത്തരത്തില്‍ ഏതെങ്കിലും പ്രശ്നത്തിലകപ്പെട്ടൊല്‍ മാതാപിതാക്കളേയും ഉറ്റവരേയും അറിയിക്കുക. തുടര്‍ന്ന് ഗാര്‍ഡാ സിയോച്നയുമായി ബന്ധപ്പെടുക. ക്രിമിനലുകളെ ജയിലിലാക്കുക എന്നിവയാണ് ചെയ്യേണ്ടതെന്നും വീഡിയോ ഉപദേശിക്കുന്നു.

ഇത്തരത്തില്‍ ആപത്തില്‍പ്പെടുന്നവരെ സഹായിക്കുന്നതിനായി ഗാര്‍ഡാ നാഷണല്‍ പ്രൊട്ടക്ടീവ് സര്‍വീസസ് ബ്യൂറോയിലെ ഓണ്‍ലൈന്‍ ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍ യൂണിറ്റ് സദാ സന്നദ്ധമാണ്.മുതിര്‍ന്നവരും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കിരയായേക്കാം.അതിനാല്‍ യാതോരു കാരണവശാലും നമ്മളെ തുറന്നുകാണിക്കുന്ന ചിത്രങ്ങളൊന്നും ഷെയര്‍ ചെയ്യാന്‍ പാടില്ലെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.ഓണ്‍ലൈനില്‍ പരമാവധി സുരക്ഷാ ക്രമീകരണങ്ങള്‍ ഉപയോഗിക്കുക.

നിങ്ങള്‍ ഇരയാണെങ്കില്‍ താഴെപ്പറയുന്നവ ശ്രദ്ധിക്കുക-ഭീഷണിക്ക് വഴങ്ങരുത്,കൂടുതലൊന്നും കൊടുക്കരുത്,സഹായം തേടണം,നിങ്ങള്‍ ഒറ്റയ്ക്കല്ല.തെളിവുകള്‍ സൂക്ഷിക്കുക, നശിപ്പിക്കരുത്. ആശയവിനിമയം നിര്‍ത്തുക.ആ വ്യക്തിയെ ബ്ലോക്ക് ചെയ്യുക.ഗാര്‍ഡാ സിയോച്നയെ അറിയിക്കുക.

സ്പെഷല്‍ ക്രൈംസ് ഓപ്പറേഷന്‍സ് അസി.കമ്മീഷണര്‍ ജോണ്‍ ഒ ഡ്രിസ്‌കോളിനാണ് ഈ യൂണിറ്റിന്റെ ചുമതല.ഏതെങ്കിലും കുട്ടിയോട് ഓണ്‍ലൈനിലൂടെ സെക്ഷ്വല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഒരിക്കലും നല്‍കരുതെന്ന് ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.മാതാപിതാക്കളെ അറിയിക്കുക ,ഒപ്പം ഞങ്ങളേയും ‘ അസി.കമ്മീഷണര്‍ പറയുന്നു.

Scroll To Top