Wednesday December 07, 2016
Latest Updates

കോര്‍ക്കിലെ ബെന്നിയ്ക്ക് പറ്റിയ പറ്റ് നിങ്ങള്‍ക്ക് പറ്റാതിരിക്കട്ടെ !…ഡണ്‍ഡീലിലെ ചതിക്കുഴികള്‍

കോര്‍ക്കിലെ ബെന്നിയ്ക്ക് പറ്റിയ പറ്റ് നിങ്ങള്‍ക്ക് പറ്റാതിരിക്കട്ടെ !…ഡണ്‍ഡീലിലെ ചതിക്കുഴികള്‍

കോര്‍ക്ക്:ഓണ്‍ലൈന്‍ വഴി വ്യാജ പരസ്യം ചെയ്ത് പണം തട്ടിയെടുക്കുന്നവരുടെ എണ്ണം കൂടുന്നതായി ഗാര്‍ഡ.കഴിഞ്ഞ ദിവസം കോര്‍ക്കിലെ ബെന്നി എന്ന ഒരാള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ചതിയെ പറ്റി പത്രപ്രവര്‍ത്തകനായ ജോ ഹാരിഗ്ടന്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നത് നോക്കാം.

2004 മോഡല്‍ ടയോട്ട കൊറോളയുടെ പരസ്യം ഡണ്‍ഡീലില്‍ കണ്ടാണ് ബെന്നി അത് 1700 യൂറോയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്.പരസ്യക്കാരനുമായി ബന്ധപ്പെട്ടപ്പോള്‍ പിറ്റേന്നു രാവിലെ 10 മണിയ്ക്ക് മീത്തിലുള്ള അയാളുടെ വീടിന്റെ സമീപത്തു വന്നു കാര്‍ ഏറ്റുവാങ്ങാമെന്നു ധാരണയായി.

മകള്‍ക്ക് വേണ്ടിയാണ് കാര്‍ വാങ്ങാന്‍ ബെന്നി തീരുമാനിച്ചത് എന്നതിനാല്‍ മകളെയും കൂട്ടി മീത്തിലെത്തി.പറഞ്ഞ പ്രകാരം തന്നെ കാര്‍ ഉടമ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

പഴയതാണെങ്കിലും ഒന്നാന്തരം കണ്ടീഷനിലുള്ള കാര്‍ കണ്ടു ഡീല്‍ ഉറപ്പിച്ചു.കാറിന്റെ കീ ബെന്നിയുടെ മകള്‍ക്ക് കൈമാറി.സന്തോഷ പൂര്‍വ്വം പണം കൈമാറി കഴിഞ്ഞപ്പോള്‍ കാര്‍ ഉടമ ഒരു ആവശ്യം പറഞ്ഞു.’എനിക്ക് ഈ പണം എന്റെ അമ്മയെ കാണിക്കണം.കഴിഞ്ഞ ആഴ്ച്ച ഒരാള്‍ വന്നപ്പോള്‍ കള്ളനോട്ടുകള്‍ തന്ന് എന്നെ പറ്റിച്ചു കടന്നു കളഞ്ഞു.കള്ളനോട്ടേതാണ് നല്ല നോട്ടേതാണ് എന്ന് എനിക്കറിയില്ല.അത് പക്ഷെ അമ്മയ്ക്കറിയാം,ഒരു മിനുട്ട്…മോളും എന്റെ കൂടെ പോരെ…..’

അങ്ങനെ ബെന്നിയെ കാറിനരികില്‍ നിര്‍ത്തി തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് നടന്ന അയാള്‍,വീട്ടു പടിയ്ക്കല്‍ ബെന്നിയുടെ മകളെ നിര്‍ത്തി പണവുമായി അകത്തു കയറി.കുറെ നേരം കഴിഞ്ഞിട്ടും അകത്തേയ്ക്ക് പോയ ആളെ കാണാതെ വന്നപ്പോള്‍ പെണ്‍കുട്ടി തിരികെ ബെന്നിയുടെ അടുത്തേയ്ക്ക് തിരികെ പോന്നു.കാര്‍ തുറക്കാന്‍ നോക്കിയപ്പോള്‍ സംഭവം തട്ടിപ്പാണ് എന്ന് അവര്‍ക്ക് ഉറപ്പായി.’ഉടമ കൊടുത്ത കീ കൊണ്ട് കാര്‍ തുറക്കാന്‍ പറ്റുന്നില്ല…..

തിരികെ ഉടമ കയറി പോയ വീട്ടിലേയ്ക്ക് തിരികെ ചെന്ന അവര്‍ കതകില്‍ തട്ടി വിളിച്ചു.അപ്പോഴതാ വരുന്നു അകത്തു നിന്നും വയസായ ഒരു അമ്മ…

അവരോടു സംഭവം വിവരിച്ചപ്പോഴാണ് തമാശ.അവര്‍ക്ക് മക്കളെയില്ല!മാത്രമല്ല അങ്ങനെ ഒരു വണ്ടി ഇടപാടിനെ പറ്റി കേട്ടിട്ട് പോലുമില്ല!ഗാര്‍ഡയെ വിവരം അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് രാജ്യത്ത് എല്ലായിടത്തും നടക്കുന്ന ഒരു സാധാരണ സംഭവം മാത്രമാണ് ഇതെന്നാണ് ….

വാഹനം വാങ്ങാന്‍ എത്തുന്നവര്‍ ഇടപാട് സത്യമാണ് എന്ന് ഉറപ്പാക്കിയതിനു ശേഷമേ പണം കൈമാറാവു എന്നായിരുന്നു ഗാര്‍ഡ നല്കിയ ഉപദേശം…അതെങ്ങനെ കണ്ടു പിടിയ്ക്കുമെന്ന ആശങ്കയിലാണത്രേ ഇടപാടുകാര്‍ …

ഡണ്‍ഡീലില്‍ കൂടി ഇടപാട് ഉറപ്പിച്ച നൂറുകണക്കിന് പേര്‍ക്ക് ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ട്ടമായതായി ഗാര്‍ഡ വ്യക്തമാക്കുന്നുണ്ട്…..

വാല്‍കഷണം :നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ….!
ഗുണപാഠം:അയര്‍ലണ്ടിലെ വാഹനകച്ചവടക്കാരെ കണ്ണടച്ച് വിശ്വസിക്കരുത്! 

Scroll To Top