Thursday September 21, 2017
Latest Updates

ഓണ്‍ലൈന്‍ ബുക്കിംഗില്‍ പേര് തെറ്റിച്ചെഴുതിയ ഡബ്ലിനില്‍ നിന്നുള്ള യാത്രക്കാരിയെ എത്തിഹാദ് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല

ഓണ്‍ലൈന്‍ ബുക്കിംഗില്‍ പേര് തെറ്റിച്ചെഴുതിയ ഡബ്ലിനില്‍ നിന്നുള്ള യാത്രക്കാരിയെ എത്തിഹാദ് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല

ഡബ്ലിന്‍:ഓണ്‍ലൈന്‍ ബുക്കിങ്ങിനിടെ പേര് തെറ്റിയതിനെത്തുടര്‍ന്ന് ഐറിഷുകാരിയായ സ്ത്രീയെയും 12കാരിയായ മകളെയും എത്തിഹാദ് എയര്‍വേസ് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. അതേസമയം ഓണ്‍ ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് പേര് തെറ്റായി നല്‍കാന്‍ കാരണമെന്ന് സ്ത്രീ ആരോപിക്കുന്നു. ഓസ്ട്രേലിയയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീക്കും കുടുംബത്തിനും ദുരനുഭവം ഉണ്ടായത്.

മെദ്ബ് നി എയ്ദിന്‍ എന്ന സ്ത്രീയും, മകളും, 75കാരിയായ അമ്മയും സഹോദരന്റെ നവജാത ശിശുവിനെ കാണാനാണ് ഫ്ളൈറ്റില്‍ മെല്‍ബണിലേയ്ക്ക് യാത്രയ്ക്കൊരുങ്ങിയത്. എന്നാല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയ ഇവരോട് മകളുടെ പേരിനൊപ്പം കുടുംബപ്പേരില്ലാത്തതിനാല്‍ മകളെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.പാസ് പോര്‍ട്ടിലേയും,ബോര്‍ഡിംഗ് പാസിലെയും വിവരങ്ങള്‍ രണ്ടാകുമെന്നതിനാല്‍ വിമാനത്തില്‍ പോകാന്‍ അനുവദിക്കാനാവില്ല എന്നായിരുന്നു എത്തിഹാദിന്റെ നിലപാട്. താന്‍ പേര് കൃത്യമായി ഓണ്‍ലൈനില്‍ നല്‍കിയിരുന്നെന്നും സൈറ്റിലെ പ്രശ്നം മൂലം തെറ്റ് സംഭവിച്ചതാണെന്നും എയ്ദിന്‍ പറഞ്ഞു നോക്കിയെങ്കിലും എത്തിഹാദിന് നിയമപരമായി ഇവരുടെ വാദം അംഗീകരിക്കാനായില്ല.

ട്രാവല്‍ ഏജന്‍സിയായ ഓപ്പോഡോ വഴി കഴിഞ്ഞ വര്‍ഷമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എത്തിഹാദുമായി നേരിട്ട് ബുക്ക് ചെയ്യാത്തതിനാല്‍ പേര് മാറ്റാന്‍ കഴിയില്ലെനായിരുന്നു എത്തിഹാദ് അധികൃതര്‍ പറഞ്ഞത്.ഇതോടെ യാത്ര മുടങ്ങുകയായിരുന്നു. തുടര്‍ന്ന് അമ്മയെ മാത്രം യാത്ര പറഞ്ഞയച്ചു. റീഫണ്ട് ലഭിക്കില്ലെന്നും കമ്പനി ഇവരെ അറിയിച്ചത്രേ. താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപകരിക്കാതെ പോയതിന്റെ സങ്കടത്തിലാണ് എയ്ദിന്‍.

Scroll To Top