Tuesday December 06, 2016
Latest Updates

ഓഎന്‍ജിസി എന്‍ടിപിസി ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി

ഓഎന്‍ജിസി എന്‍ടിപിസി ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേയും എന്‍ടിപിസിയുടേയും ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. എന്‍ടിപിസിയുടെ അഞ്ച് ശതമാനം ഓഹരികളുടേയും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 10 ശതമാനം ഓഹരികളുടേയും വില്പ്പനയ്ക്കാണ് ഇതോടെ വഴി തെളിയുന്നത്.

14,000 കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ് വില്പനയിലൂടെ ഉദ്ദേശിക്കുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്ന സര്‍ക്കാര്‍ പോളിസിയുടെ ഭാഗമായാണ് നടപടി.

ആറു പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ഓഹരി വില്പ്പനയിലൂടെ പൊതുമേഖലയുടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓഹരി വിറ്റഴിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും സബ്‌സിഡി ബാധ്യത ഏറ്റെടുക്കല്‍ സംബന്ധിച്ച കാര്യങ്ങളിലെ അവ്യക്തത തടസമാവുകയായിരുന്നു.

 

Scroll To Top