Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ ഒരംഗം മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളുടെ ടാക്‌സ് ക്രെഡിറ്റ് വര്‍ധിപ്പിക്കണമെന്നു ശിപാര്‍ശ

അയര്‍ലണ്ടില്‍ ഒരംഗം മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളുടെ ടാക്‌സ് ക്രെഡിറ്റ് വര്‍ധിപ്പിക്കണമെന്നു ശിപാര്‍ശ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഒരംഗം മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളുടെ ടാക്‌സ് ക്രെഡിറ്റ് വര്‍ധിപ്പിക്കണമെന്നു ശിപാര്‍ശ. നിലവിലെ നികുതി സമ്പ്രദായം ഒരംഗം മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളോട് വിവേചനം കാണിക്കുന്ന രീതിയിലാണെന്നാണ് വിമര്‍ശനം ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ വരുന്ന ബജറ്റില്‍ ഒരാള്‍ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളുടെ ടാക്‌സ് ക്രെഡിറ്റ് വര്‍ധിപ്പിക്കണമെന്ന് ഇയോണ ഇന്‍സ്റ്റിട്ട്യൂറ്റിന്റെ തിങ്ക് ടാങ്ക് ധനമന്ത്രി മൈക്കല്‍ നൂനനോട് ആവശ്യപ്പെട്ടു. അയര്‍ലണ്ടിലെ 250,000 ഓളം കുടുംബങ്ങള്‍ ഒരാള്‍ മാത്രം ജോലി ചെയ്യുന്നവയാണ്. തിങ്ക് താങ്ക് നിര്‍ദ്ദേശപ്രകാരം ടാക്‌സ് ക്രെഡിറ്റ് കൂട്ടിയാല്‍ഒരംഗം മാത്രം അംഗീകൃത ജോലി ചെയ്യുന്ന ഒട്ടേറെ മലയാളി കുടുംബങ്ങള്‍ക്കും അത് വലിയ ആശ്വാസമാകും. 

നിലവിലെ നികുതി സമ്പ്രദായത്തിലെ അപാകതകള്‍ മൂലം ദമ്പതികളില്‍ ഒരാള്‍ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങള്‍ രണ്ട് പേര്‍ക്കും വരുമാനമുള്ള കുടുംബങ്ങളെക്കാള്‍ നികുതി അടയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് തിങ്ക് ടാക് നടത്തിയ പഠനത്തില്‍ വ്യക്തമായി.തികച്ചും വിവേചനപരമായ അവസ്ഥയാണിത്.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരംഗത്തിന്റെ മാത്രം വരുമാനമുള്ള കുടുംബങ്ങളുടെ ടാക്‌സ് ക്രെഡിറ്റ് വര്‍ധിപ്പിക്കണമെന്ന് തിങ്ക് റാങ്ക് ആവശ്യപ്പെട്ടത്.

ഇപ്പോള്‍ 810 യൂറോ മാത്രം ലഭിക്കുന്ന ഹോം കെയറര്‍ അലവന്‍സ് ആനുപാതികമായി 1650 യൂറോയായി വര്‍ദ്ധിപ്പിക്കണമെന്നും ‘ഇയോണ’യുടെ വിദഗ്ദ സമിതി ധനമന്ത്രിയോട് അഭ്യര്‍ഥിച്ചു.മന്ത്രിമാരായ ജോണ്‍ ബര്‍ട്ടനും,മൈക്കില്‍ നൂനനും പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നതാനെന്ന് സമിതി ഓര്മ്മിപ്പിച്ചു 

1970 കളിലെ നികുതി ഘടനയുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ ഒരംഗം മാത്രം വരുമാനം നേടുന്ന കുടുംബങ്ങള്‍ കൂടുതല്‍ വിവേചനം നേരിടുന്നതായി ഇയോണ വക്താവ് ഡേവിഡ് ക്വിന്‍ പറഞ്ഞു. മുന്‍ ധനമന്ത്രി ചാര്‍ലി മക്ക്രീവിയുടെ ധനകാര്യ നയങ്ങളാണ് ഒരംഗം മാത്രം വരുമാനം നേടുന്ന കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയാതെന്ന് ഡേവിഡ് ക്വിന്‍ കുറ്റപ്പെടുത്തി. 

ചൈല്ഡ് ടാക്‌സ് ക്രെഡിറ്റ് സംബന്ധിച്ച് 1980 കളില്‍ സ്വീകരിച്ച ധനനയവും കുടുംബങ്ങളുടെ മേല്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിച്ചു. ഏകാംഗ വരുമാനമുള്ള കുടുംബങ്ങളുടെ ടാക്‌സ് ക്രെഡിറ്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിയെ കണ്ടത് കൂടാതെ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെയും തിങ്ക് റാങ്ക് പ്രതിനിധികള്‍ കണ്ട് ഇതേ ആവശ്യം ഉന്നയിച്ചു. 1970 കളിലെ നികുതി നിരക്കുമായി താരതമ്യം ചെയ്താല്‍ ഏകാംഗ വരുമാനമുള്ള കുടുംബങ്ങള്‍ ഇപ്പോള്‍ 8,000 യൂറോയിലധികം നികുതിയായി നല്‍കുന്നുണ്ടെന്ന് തിങ്ക് റാങ്ക് കുറ്റപ്പെടുത്തി

Scroll To Top