Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരു പഠന വിഷയം കൂടി

അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരു പഠന വിഷയം കൂടി

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരു പഠന വിഷയം കൂടി.ജൂനിയര്‍ സൈക്കിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫിലോസഫി കൂടി പഠന വിഷയമായി ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുള്ളിവന്‍ ആലോചിക്കുന്നത്.സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ പഠിപ്പിക്കാന്‍ അനുയോജ്യമായ ഫിലോസഫി സിലബസ് തയ്യാറാക്കാന്‍ നാഷണല്‍ കൌണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസസ്‌മെന്റിനോട് നിര്‍ദ്ദേശിച്ചതായി മന്ത്രി അറിയിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തത്വചിന്തയുടെ ആശയങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ സിലബസില്‍ ഫിലോസഫി കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്‌കൂള്‍ സിലബസിന്റെ ഭാഗമായി ഫിലോസഫി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലണ്ടിലും ഫിലോസഫി പഠനവിഷയമാക്കണമെന്ന് ഏറെ നാളായി ഉയരുന്ന ആവശ്യമാണ്. ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കായിക വിദ്യാഭ്യാസം സിലബസിന്റെ ഭാഗമാക്കുന്നതിനായി നാഷണല്‍ കൌണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസസ്‌മെന്റ് സിലബസ് തയ്യാറാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പഠിപ്പിച്ച് തുടങ്ങാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ജൂനിയര്‍ സൈക്കിളിലെ മാറ്റങ്ങള്‍ക്കെതിരെ അധ്യാപക സംഘടനകള്‍ സമര രംഗത്ത് വന്നതോടെയാണ് കായിക വിദ്യാഭ്യാസം സിലബസിന്റെ
ഭാഗമായി പഠിപ്പിച്ച് തുടങ്ങുന്നത് നീട്ടിവച്ചത്

Scroll To Top