Wednesday August 16, 2017
Latest Updates

വിഷക്കായ കഴിച്ചു വിദ്യാര്‍ഥിനി മരിച്ചു; മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

വിഷക്കായ കഴിച്ചു വിദ്യാര്‍ഥിനി മരിച്ചു; മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ(സായി) ആലപ്പുഴ സെന്ററില്‍ വിഷക്കായ കഴിച്ച നാലു വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയാണു മരിച്ചത്. മറ്റു മൂന്നു പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിനികളെ വിഷക്കായ കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നമട കായലിനു നടുവിലാണു സായിയുടെ ഹോസ്റ്റല്‍.

പരിശീലകന്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണു സംഭവത്തെക്കുറിച്ചു വിദ്യാര്‍ഥിനികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.

സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു സായി ഡയറക്ടര്‍ അറിയിച്ചു.

Scroll To Top