Sunday December 11, 2016
Latest Updates

കാശ്മീരില്‍ ബന്ദിനിടെ സംഘര്‍ഷം; പോലീസ് വെടിവെപ്പില്‍ ഒന്‍പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ ബന്ദിനിടെ സംഘര്‍ഷം; പോലീസ് വെടിവെപ്പില്‍ ഒന്‍പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു

വിഘടനവാദി നേതാവ് മസ്‌റത്ത് ആലമിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കശ്മീരില്‍ നടക്കുന്ന ബന്ദ് അക്രമാസക്തം. നര്‍ബലിലുണ്ടായ പൊലീസ് വെടിവെയ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു.

നര്‍ബലില്‍ പ്രതിഷേധക്കാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് വെടിവയ്പ് നടത്തുകയായിരുന്നു.ഹുറിയത്ത് കോണ്‍ഫ്രന്‍സാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് ജന ജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പ്രഖ്യാപിച്ചിരുന്നു.

മസ്‌റത്ത് ആലമിനെ ഇന്നലെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ശ്രീനഗറില്‍ വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ശ്രീനഗറില്‍ പ്രതിഷേധത്തിനിടെ 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീനഗറില്‍ ഇന്ത്യ വിരുദ്ധറാലി നടത്തിയതിനെ തുടര്‍ന്നാണ് ആലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജറാക്കിയ ആലമിനെ ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Scroll To Top