Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികുരുന്നുകള്‍ പാടി അഭിനയിച്ച ‘പൂക്കാലം ‘റിലീസ് ചെയ്തു 

അയര്‍ലണ്ടിലെ മലയാളികുരുന്നുകള്‍ പാടി അഭിനയിച്ച ‘പൂക്കാലം ‘റിലീസ് ചെയ്തു 

ഡബ്ലിന്‍:പൂവേ പൊലി പാടിയുണരുന്ന കേരളത്തിലെ ഓണക്കാലത്തിന്റ മധുരസമരണകളുണര്‍ത്തി അയര്‍ലണ്ടിലെ മലയാളി കുരുന്നുകള്‍ പാടിയഭിനയിച്ച ആല്‍ബം ‘പൂക്കാലം ‘ പുറത്തിറങ്ങി.

കേരളസാഹിത്യ ലോകത്തില്‍ ആദികവിയുടെ മഹാദര്‍ശനം പകര്‍ത്തി തന്ന മഹാകവി കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാസമാഹാരത്തില്‍ നിന്ന് എടുത്ത പൂക്കാലം എന്ന കവിത, പുതിയ രീതിയില്‍ സംഗീതം കൊടുത്തുകൊണ്ടാണ്    ക്രിഷ് കിംഗ് കുമാര്‍ ആലപിച്ച ഗാനം യു ട്യൂബില്‍ റിലീസ് ചെയ്തത്.

സംഗീതവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ശ്യാം ഇസാദും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രിന്‍സ് ജോസഫ് അങ്കമാലിയുമാണ്.vid3

ഓണത്തോടനുബന്ധിച്ചു കുട്ടികള്‍ക്കുവേണ്ടി ചെയ്ത ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് ക്രിഷ് കിംഗ് കുമാര്‍ ,ലക്ഷ്മിപ്രിയ കിംഗ് കുമാര്‍ ,ആന്‍സ്റ്റീന മേരി അനിത് ,നവ്യ ലാലു,അനില അനില്‍ ,ഐലീന്‍ എല്‍സ റെജി ,അഞ്ജലി ശിവ നന്ദകുമാര്‍ ,ഉമാ ശങ്കര്‍ , ഐലിസ്റ്റെര്‍ ജേക്കബ് ആനിത് ,ഓസ്വിന്‍ സ്‌കറിയ ,തേജ റോസ് ടിജോ എന്നിവരാണ് .

Scroll To Top