Monday December 05, 2016
Latest Updates

ഓണാഘോഷത്തിന് മുണ്ടുടുത്ത് വന്ന കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി,മുതലക്കോടത്ത് സംഘര്‍ഷം 

ഓണാഘോഷത്തിന് മുണ്ടുടുത്ത് വന്ന കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി,മുതലക്കോടത്ത് സംഘര്‍ഷം 

മുതലക്കോടം(തൊടുപുഴ):സ്‌കൂളിലെ ഓണാഘോഷത്തിന് മുണ്ടുടുത്ത് എത്തിയ 30 വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി ഗേറ്റ് പൂട്ടി. സംഭവത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് വിഷയത്തില്‍ നാട്ടുകാരും ഇടപെട്ടു. വാക്കേറ്റം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് വിദ്യാര്‍ത്ഥികളെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.premam1
ഓണാഘോഷമാണെങ്കിലും മുണ്ട് ഉടുത്തു വരരുതെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ ചില വിദ്യാര്‍ത്ഥികള്‍ ‘പ്രേമം’ സ്‌റ്റൈലില്‍ മുണ്ടും കറുത്ത നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചാണ് എത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകരും പ്യൂണും ചേര്‍ന്ന് ഗേറ്റ് അടയ്ക്കുകയായിരുന്നു. അധ്യാപകര്‍ക്കു മുണ്ടു ധരിച്ച് സ്‌കൂളില്‍ വരാമെങ്കില്‍ എന്തുകൊണ്ടു തങ്ങള്‍ക്കായിക്കൂടാ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യം.

പ്രേമം സ്‌റ്റൈലില്‍ മുണ്ടും കുര്‍ത്തയും ധരിച്ച് സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ എത്തിയതും വാര്‍ത്തയായിരുന്നു.

Scroll To Top